വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം വിന്‍സെന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാസെഷന്‍സ് കോടതി പരിഗണിക്കും. ജാമ്യാപേക്ഷ പരിഗണിക്കുമെങ്കിലും പൊലീസ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ കോടതി വിധിപറയു. കഴിഞ്ഞ ദിവസം പൊലീസ് റിപ്പോര്‍ട്ട് കിട്ടാത്തതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‍ട്രേറ്റ് വിന്‍സെന്റിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു.