തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എ എം. വിന്‍സെന്റിന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം.

കേസിലെ ഇരയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താന്‍ പാടില്ലെന്നും പരാതിക്കാരി താമസിക്കുന്ന വാര്‍ഡില്‍ പ്രവേശിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. എംഎല്‍എക്കതെിരായ അന്വേഷണത്തില്‍ പോലീസിനോട് പൂര്‍ണമായും സഹകരിക്കണമെന്നും കോടതി ജാമ്യം അനുവദിച്ചതിനോടൊപ്പം നിര്‍ദ്ദേശിച്ചു.