കൊല്ലം: സുപ്രീം കോടതിയുടെ പ്രത്യേക അനുമതിയോടെ കേരളത്തിലെത്തിയ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റും. ശാരീരിക അവശതകളുള്ള മദനിക്ക് തുടര്‍പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.
ബംഗലൂരു പൊലീസിന്റെ അനുമതിയോടെ വൈകിട്ട് അഞ്ചിന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകും. ജാമ്യത്തില്‍ കഴിയവെ ബംഗലൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മദനി.
