ചർച്ചകൾക്കൊടുവിൽ മഅദനിയെ പള്ളിയിൽ പ്രവേശിക്കാൻ പോലീസ് അനുവദിച്ചു.
പാലക്കാട്: രോഗബാധിതയായ അമ്മയെ കാണാൻ പരോളിലിറങ്ങി കരുനാഗപ്പള്ളിയിലേക്ക് വരുന്ന അബ്ദുൾ നാസർ മഅദനി പള്ളിയിൽ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞു. ബെംഗളൂരുവിൽ നിന്ന് അൻവാർശ്ശേരിയിലേക്കുള്ള യാത്രാമധ്യേ പുതുശ്ശേരിയിൽ വച്ചായിരുന്നു സംഭവം.
പുതുശ്ശേരി സുന്നി ജുമാ മസ്ജിദിൽ നിസ്കാരത്തിനായി കയറാൻ ശ്രമിക്കവേ ആണ് അവിടെ കയറാൻ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി മഅദനിയെ പോലീസ് സംഘം തടഞ്ഞത്. പിന്നീട് നടത്തിയ ചർച്ചകൾക്കൊടുവിൽ മഅദനിയെ പള്ളിയിൽ പ്രവേശിക്കാൻ പോലീസ് അനുവദിച്ചു.
