പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ പ്രകൃതിക്ഷോഭം നേരിടുന്നത് കൂടുതല്‍ എളുപ്പത്തിലാകുമായിരുന്നു എന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍.

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ പ്രകൃതിക്ഷോഭം നേരിടുന്നത് കൂടുതല്‍ എളുപ്പത്തിലാകുമായിരുന്നു എന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. കേരളം അനുഭവിക്കുന്ന മഴക്കെടുതി മനുഷ്യനിര്‍മിത ദുരന്തമാണ്‍. ഭൂമിയെയും മണ്ണിനെയും ദുരുപയോഗം ചെയ്തതാണ് ദുരന്തത്തിന് കാരണമെന്നും ഗാഡ്ഗില്‍ കൂട്ടിച്ചേര്‍ത്തു. 

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കണമെന്നു ഗാഡ്ഗിൽ കമ്മിറ്റി ശുപാര്‍ശ നൽകിയിരുന്നെങ്കിലും നടപ്പായില്ല. റിപ്പോര്‍ട്ട് നടപ്പിലാക്കിയിരുന്നെങ്കില്‍ ദുരന്തത്തിന്റെ തീവ്രത കുറയുമായിരുന്നു. ഇക്കാലത്തിനിടയില്‍ കയ്യേറ്റം കുത്തനെ വര്‍ധിച്ചു’– ഗാഡ്ഗിൽ ചൂണ്ടിക്കാട്ടി.