Asianet News MalayalamAsianet News Malayalam

മധുവിന്‍റെ കൊലപാതകം; 11 പേര്‍ പ്രതിപ്പട്ടികയില്‍

madhu murder case eleven may accuses
Author
First Published Feb 24, 2018, 6:01 PM IST

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ 11 പേര്‍ പ്രതിപട്ടികയില്‍. അബൂബക്കര്‍, ഉബൈദ്, ഷംസുദ്ദീന്‍,  നജീബ്, രാധാകൃഷ്ണന്‍,ജൈജു, സിദ്ധിഖ്, ഹുസൈന്‍, മരക്കാര്‍, അബ്ദുള്‍ കരീം, അനീഷ് എന്നിവരാണ് പ്രതി പട്ടികയിലുള്ളത്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിനും കാട്ടില്‍ അതിക്രമിച്ച് കയറിയതിനും  കേസെടുക്കും.
 
പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കും. 307,302,324 എന്നി വകുപ്പുകള്‍ ചേര്‍ത്ത് കേസന്വേഷിക്കുമെന്ന് തൃശ്ശൂര്‍ റെയ്ഞ്ച് െഎ. ജി. എം ആര്‍ അജിത് കുമാര്‍ അറിയിച്ചു. എസ് എസ് എടി ആക്ടും ചേര്‍ത്ത് കേസെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

മര്‍ദ്ദനത്തില്‍ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മധു മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.  നെഞ്ചില്‍ ചവിട്ടേറ്റ പാടുകളും ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുമുണ്ട്. മര്‍ദ്ദനത്തില്‍ വാരിയെല്ല് തകര്‍ന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 അല്പ സമയത്തിനകം മധുവിന്‍റെ മൃതദേഹം സംസ്കരിക്കും. ആയിരങ്ങളാണ് മധുവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. അതേസമയം മധുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസികള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. മധുവിന്‍റെ മൃതദേഹവുമായി വന്ന ആംബുലന്‍സും പ്രതിഷേധക്കാര്‍ തടഞ്ഞുരുന്നു. തുടര്‍ന്ന് ആംബുലന്‍ മറ്റൊരു വഴിയിലൂടെയാണ് മധുവിന്‍റെ നാട്ടിലെത്തിയത്. 
 

Follow Us:
Download App:
  • android
  • ios