ബലാത്സംഗ പ്രതിക്ക് വധശിക്ഷ മധ്യപ്രദേശിലെ കോടതി വിധി
മധ്യപ്രദേശ്: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ഒൻപത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. ഇവിടുത്തെ പ്രാദേശിക കോടതിയാണ് വിധി പ്രസ്താവിച്ചത്. നാൽപത്തിയാറ് ദിവസം കൊണ്ടാണ് ഈ കേസിന്റെ വിചാരണ പൂർത്തിയാക്കിയത്. മൂന്ന് ദിവസം കൊണ്ട് ഈ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മെയ് 21 ന് സാഗർ ജില്ലയിലെ രഹിലി പഞ്ചായത്തിലെ ഖമാരിയ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ആദ്യമായിട്ടാണ് ഒരാൾക്ക് വധശിക്ഷ. പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മേൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങളിൽ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന മോദി സർക്കാരിന്റെ പ്രഖ്യാപനമാണ് ഇവിടെ നട
പ്പിലാക്കിയിരിക്കുന്നത്.
ഇതിനിടയിൽ അഞ്ചുവയസ്സുകാരിയായ പെൺകുഞ്ഞിനെ റേപ്പ് ചെയ്ത് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവവും കഴിഞ്ഞ ദിവസം നടന്നു. സ്ഥിരമായി സ്കൂളിൽ പോയിക്കൊണ്ടിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് കുട്ടിയെ പീഡിപ്പിച്ചത്. ഒരു ദിവസം കുട്ടിയെ സ്കൂളിൽ ഉപേക്ഷിച്ച് പോയതിന് ശേഷം മറ്റ് കുട്ടികളെ കൊണ്ടാക്കി തിരിച്ചുവന്ന് സ്കൂളിൽ നിന്ന് വിളിച്ചിറക്കി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ വർദ്ധിച്ചതിനെതിരെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.
