ഉത്തരവ് നടപ്പാക്കാത്ത സ്കൂളുകളില്‍ പരിശോധന നടത്താന്‍ ഫ്ലൈയിങ് സ്ക്വാഡുകള്‍ രൂപീകരിക്കും

ചെന്നൈ: സിബിഎസ്ഇ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഗൃഹപാഠം നല്‍കുന്നതിന് മദ്രാസ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. ചെറിയ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇ സ്കൂള്‍ അധികൃതര്‍ ഗൃഹപാഠം നല്‍കുന്നതാണ് കോടതി വിലക്കിയത്. 

ഉത്തരവ് നടപ്പാക്കാത്ത സിബിഎസ്ഇ സ്കൂളുകളില്‍ പരിശോധന നടത്താന്‍ ഫ്ലൈയിങ് സ്ക്വാഡുകള്‍ രൂപീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.