മതപഠനത്തിനു വന്ന കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ ഇയാള്‍ കടന്നുകളയുകയായിരുന്നു.
അരൂർ: പത്ത് വയസുകാരനെ പീഡിപ്പിച്ച് കടന്നുകളഞ്ഞ മദ്രസ അധ്യാപകൻ പാലക്കാട് വെച്ച് പൊലീസിന്‍റെ പിടിയിലായി. പാലക്കാട് ജില്ലയിലെ കുമാരനെല്ലൂർ സ്വദേശി ഉമ്മർ ( 45) എന്ന അധ്യാപകനാണ് പത്ത് വയസുകാരനെ പീഡിപ്പിച്ചത്. മതപഠനത്തിനു വന്ന കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ ഇയാള്‍ കടന്നുകളയുകയായിരുന്നു.
പാലക്കാട് തൃത്താല പൊലീസ് സ്റ്റേഷനിൽ 2023 ലും പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഇയാൾ റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

