കോട്ടയം: ചങ്ങനാശേരിയിൽ പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്ത മദ്രസ അധ്യാപകൻ അറസ്റ്റിലായി. പാറത്തോട് സ്വദേശി മുഹമ്മദ് ഷെരീഫാണ് പിടിയിലായത്. നിരവധി തവണ ബലാത്സംഗത്തിനിരയായെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

ചങ്ങനാശ്ശേരിക്ക് സമീപമുള്ള മദ്രസയില്‍വെച്ചാണ് ഇയാള്‍ പത്ത് വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. മതപഠനത്തിന് കഴിഞ്ഞ് മറ്റ് കുട്ടികള്‍ പോയശേഷമായിരുന്നു ബലാത്സംഗത്തിന് ഇരയാക്കിയിരുന്നത്. അമ്മയോടാണ് പെണ്‍കുട്ടി ഇക്കാര്യം ആദ്യം പറയുന്നത്. തുടര്‍ന്ന് ചങ്ങനാശ്ശേരി സി.ഐ. കെ.പി. വിനോദിന് പരാതി നല്‍കി.

കഴിഞ്ഞ ഡിസംബര്‍ 25 ആം തീയതി മുതല്‍ നിരവധി തവണ ബലാത്സംഗത്തിന് ഇരയായെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മുഹമ്മദ് ഷെരീഫിനെ പിടികൂടുകയായിരുന്നു. മുപ്പതുകാരനായ മുഹമ്മദ് ഷെരീഫ് 8 മാസം മുന്പാണ് മദ്രസയില്‍ അധ്യാപകനായെത്തിയത്. മറ്റ് കുട്ടികളെ ഇത്തരത്തില്‍ ചൂഷണം ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്.