സ്വര്‍ണ്ണക്കടത്തിന് വൃദ്ധരും രോഗികളും പര്‍ദ്ദയിട്ട സ്ത്രീകളും സംഘത്തില്‍ സ്വര്‍ണ്ണക്കടത്ത് എളുപ്പമാക്കാന്‍ പുതുവഴികള്‍ ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടരുന്നു
കോഴിക്കോട് : സംസ്ഥാനത്തെ വിമാനത്താവളങ്ങളിലൂടെ വൃദ്ധരേയും രോഗികളേയും ഉപയോഗിച്ചും സ്വര്ണ്ണം കടത്തുന്നു. സാമ്പത്തിക പ്രശ്നം മുതലെടുത്താണ് കള്ളക്കടത്തുകാര് ഇവരെ ഉപയോഗിക്കുന്നത്.
15,000 രൂപ മുതല് 30,000 രൂപ വരെയാണ് സ്വര്ക്കടത്തിന് ഉപയോഗിക്കുന്നവര്ക്കുള്ള പ്രതിഫലം. ദേഹ പരിശോധന ഒഴിവാക്കാൻ സ്വര്ണക്കടത്തിന് ഉപയോഗിക്കുന്ന സ്ത്രീകള് പര്ദ ധരിക്കണമെന്ന നിബന്ധനയുണ്ട്. കടത്തിനായി ആളെ കണ്ടെത്താൻ റിക്രൂട്ടിംഗ് ഏജന്സികളും നിലവിലുണ്ട് . റിക്രൂട്ടിംഗ് ഏജന്സിക്ക് പ്രതിഫലത്തിന് പുറമെ അധികം തുകയും കള്ളക്കടത്തുകാര് നല്കും.
വിദേശത്ത് നിന്ന് സ്വര്ണ്ണം തന്നത് ആരാണെന്നോ വിമാനത്താവളത്തിലെത്തി ഇത് കൈപ്പറ്റിയത് ആരെന്നോ അറിയില്ലെന്നാണ് കടത്തുകാര് പറയുന്നത്. അതുകൊണ്ട് തന്നെ കടത്തുകാരെ പിടികൂടിയാലും അതിന് പിന്നിലുള്ളവരെ കണ്ടെത്താന് പലപ്പോഴും കസ്റ്റംസിനും റവന്യൂ ഇന്റലിജന്സിലും കഴിയാറുമില്ല.
>
