ആലൂര്‍ മഹല്ലിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് വ്യാജ പ്രചരണമാണെന്ന് മഹല്ല് കമ്മിറ്റിയുടെ വാര്‍ത്താക്കുറിപ്പ്.  കഴിഞ്ഞ ദിവസം ആലൂര്‍ സ്വദേശി എസി റിയാസ് എന്ന ഡാനിഷ് ഫേസ്ബുക്ക് കുറിപ്പ് അടിസ്ഥാന രഹിതമാണെന്നും വാസ്തവം അതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മഹല്ല് കമ്മിറ്റി വാര്‍ത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.

പാലക്കാട്: ആലൂര്‍ മഹല്ലിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് വ്യാജ പ്രചരണമാണെന്ന് മഹല്ല് കമ്മിറ്റിയുടെ വാര്‍ത്താക്കുറിപ്പ്. കഴിഞ്ഞ ദിവസം ആലൂര്‍ സ്വദേശി എസി റിയാസ് എന്ന ഡാനിഷ് ഫേസ്ബുക്ക് കുറിപ്പ് അടിസ്ഥാന രഹിതമാണെന്നും വാസ്തവം അതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മഹല്ല് കമ്മിറ്റി വാര്‍ത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. തൃത്താലയില്‍ വിവാഹ റിസപ്ഷനിടെ സ്ത്രീകള്‍ വേദിയില്‍ കയറി ചിത്രമെടുത്തതിനും ഡാന്‍സ് ചെയ്തതിനുമെതിരെ മഹല്ല് കമ്മിറ്റി ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു ഡാനിഷിന്‍റെ കുറിപ്പ്. ഇതിനെ തുടര്‍ന്ന് തന്നെ മഹല്ല് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി എന്നും മഹല്ല് കമ്മിറ്റിയെ അപമാനിച്ചെന്ന് കാട്ടി തനിക്കെതിരെ കേസ് കൊടുക്കാനാണ് നീക്കമെന്നും ഡാനിഷ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

സംഭവത്തില്‍ മഹല്ല് കമ്മിറ്റി ഡാനിഷിന്‍റെ കുടുംബത്തിനെതിരെ യാതൊരു തരത്തിലുമുള്ള ഭ്രഷ്ടും കല്‍പ്പിച്ചിട്ടില്ലെന്നും മഹല്ല് കമ്മിറ്റി പറയുന്നു. വിവാഹ ആഘോഷ ചടങ്ങുകള്‍ അലങ്കോലമാക്കുന്ന തരത്തിലുള്ള ചില പ്രവണതകള്‍ നേരത്തെയുണ്ടായിരുന്നുവെന്നും ഇത്തരത്തിലുള്ള സംഭവങ്ങല്‍ മുമ്പ് അനിഷ്ട സംഭവങ്ങള്‍ക്ക് വഴിവച്ചിരുന്നുവെന്നും അതിനാലാണ് മഹല്ലില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും മഹല്ല് കമ്മിറ്റി കുറിപ്പില്‍ പറയുന്നു. വിവാഹം പരമാവധി ആര്‍ഭാട രഹിതവും ഇസ്ലാമികമായും നടത്തുക എന്നതായിരുന്നു മഹല്ല് മുന്നോട്ട് വച്ച നിര്‍ദേശം. ഇത് തീരുമാനിച്ച ശേഷം മഹല്ലിലെ എല്ലാ അംഗങ്ങളും അത് പാലിച്ച് പോരുകയായിരുന്നു. ഈ നടപടിയെയാണ് വളച്ചൊടിച്ച് മഹല്ലിനെതിരെ പ്രചരിപ്പിക്കുന്നത്.

സ്റ്റേജില്‍ സ്ത്രീകള്‍ കയറിയതിന്‍റെ പേരില്‍ അച്ചടക്ക നടപടി എടുക്കുന്ന പതിവ് മഹല്ലില്‍ ഇല്ല. വിവാഹത്തിന് സ്ത്രീകളുടെ ഫോട്ടോ എടുത്തതിന്‍റെ പേരിലോ കുട്ടികള്‍ പാട്ട് പാടിയതിന്‍റെ പേരിലോ യാതൊരു നടപടിയും മഹല്ല് സ്വീകരിച്ചിട്ടില്ല. കുടുംബത്തിന് ഭ്രഷ്ടും ഏര്‍പ്പെടുത്തിയിട്ടില്ല. ഡാനിഷിന്‍റെ സഹോദരന്‍ ഷഹാസ് ഇപ്പോഴും മഹല്ലിന്‍റെ ഭാഗമാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഷഹാസ് ഇതുസംബന്ധിച്ച് മാധ്യമങ്ങളോട് കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡാനിഷിന്‍റെ പോസ്റ്റുകള്‍ പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണെന്നും ആര്‍ഭാട രഹിതമായ വിവാഹാഘോഷം എന്ന തീരുമാനത്തില്‍ മഹല്ല് ഉറച്ചുനില്‍ക്കുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ ആലൂര്‍ മഹല്ല് കമ്മിറ്റി പറയുന്നു.

'ഉമ്മാക്ക് ഒരു മകന്‍ കൂടിയുണ്ട്, ഭാര്യക്ക് വിദ്യാഭ്യാസവും': 'മഹല്ല് നിയമം' വിലപ്പോവില്ലെന്ന് ഡാനിഷ് റിയാസ്

വാര്‍ത്താക്കുറിപ്പിന്‍റെ പൂര്‍ണരൂപം

ആലൂര്‍ മഹല്ലിനെതിരെ സോഷ്യല്‍ മീഡിയയിലൂടെയുïായ വ്യാജ പ്രചരണത്തെ സംബന്ധിച്ച്
ആലൂര്‍ മഹല്ല് കമ്മിറ്റിയുടെ വാര്‍ത്താകുറിപ്പ്.

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയിലൂടെ ആലൂര്‍ സ്വദേശി എ.സി റിയാസ് (ഡാനിഷ്) എന്ന വ്യക്തി ആലൂര്‍ മഹല്ലിനെതിരെ തികച്ചും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ രീതിയില്‍ ചില കുറിപ്പുകള്‍ പ്രചരിപ്പിച്ചിരുന്നു. ഈ കുറിപ്പുകള്‍ മുഖ്യധാരാമാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഉള്‍പ്പടെ വാര്‍ത്തയാക്കുകയും ചെയ്തു. എ.സി റിയാസ് (ഡാനിഷ്) സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതും ഇതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയും വസ്തുതക്ക് നിരക്കാത്തതും അടിസ്ഥാനരഹിതവുമാണ്. റിയാസ് (ഡാനിഷ്) തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച തരത്തില്‍ മഹല്ല് അയാളുടെ കുടുംബത്തിനെതിരെ യാതൊരു വിധത്തിലും ഭ്രഷ്ട് കല്‍പ്പിക്കുകയോ വിലക്കേര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. 

വിവാഹ ആഘോഷങ്ങളെന്ന പേരില്‍ പൊതുസമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത വിധത്തിലുള്ള വധൂവര•ാരുടെ സുഹൃത്തുകളുടെ പ്രവര്‍ത്തികള്‍ പലസ്ഥലങ്ങളിലും ഉïണ്‍ായത് സോഷ്യല്‍ മീഡിയകളില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇത്തരത്തില്‍ ആലൂര്‍ മഹല്ലിന്റെ പരിധിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചില അനിഷ്ട സംഭവങ്ങള്‍ ഉïണ്‍ായപ്പോള്‍ മഹല്ലിലെ ചില അംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് വിവാഹാഘോഷ പരിപാടികള്‍ നടത്തുന്നത് സംബന്ധിച്ച് ചില നിര്‍ദേശങ്ങള്‍ പ്രസ്തുത യോഗം മുന്നോട്ട് വെച്ചിരുന്നു.

വിവാഹ ആഘോഷ ചടങ്ങുകള്‍ അലങ്കോലമാക്കാനിടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള ഈ നിര്‍ദേശത്തെ സംബന്ധിച്ച് പ്രത്യേകമായി മഹല്ലില്‍ ബോധവത്കരണം നടത്തുകയും ചെയ്തു. വിവാഹം പരമാവധി ഇസ്ലാമികമായും ആര്‍ഭാട രഹിതമായും നടത്തുകയെന്ന മഹല്ലിന്റെ നിര്‍ദേശം ഈ തീരുമാനത്തിന് ശേഷം മഹല്ലിലെ അംഗങ്ങള്‍ പാലിച്ചുവരുന്നുമുïണ്‍്. തികച്ചും മാതൃകാപരമായ ഈ സംഭവത്തെ വളച്ചൊടിച്ചാണ് റിയാസ് (ഡാനിഷ്) എന്ന വ്യക്തി മഹല്ലിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം നടത്തിയത്.

റിയാസ് (ഡാനിഷ്) സോഷ്യല്‍ മീഡിയയില്‍ പറഞ്ഞത് പോലെ സ്‌റ്റേജില്‍ സ്ത്രീകള്‍ കയറിയതിന്റെ പേരില്‍ അച്ചടക്ക നടപടിയെടുക്കുന്ന പതിവ് ആലൂര്‍ മഹല്ലില്‍ ഇല്ല. മഹല്ലില്‍ വിവാഹത്തിന് സ്ത്രീകളുടെ ഫോട്ടോ എടുത്തതിന്റെ പേരിലോ കുട്ടികള്‍ പാട്ടുപാടിയതിന്റെ പേരിലോ ഒരു നടപടി എടുത്ത സംഭവവും ഇല്ല. മാത്രമല്ല റിയാസിന്റെ (ഡാനിഷ്) അനിയനെതിരേയോ വീട്ടുകാര്‍ക്കെതിരേയോ ഭ്രഷ്ടോ ഊര് വിലക്കോ ഏര്‍പ്പെടുത്തിയിട്ടുമില്ല. റിയാസിന്റെ അനിയന്‍ ഷഹാസ് എന്ന വ്യക്തി 2019 ഫെബ്രുവരി 14 വ്യാഴാഴ്ച വരേയും ആലൂര്‍ ജുമാമസ്ജിദില്‍ വന്ന് നമസ്‌കരിക്കാറുïണ്‍് (ഫെബ്രുവരി 15 വെള്ളിയാഴ്ച പുലര്‍ച്ചെ വിദേശത്തേക്ക് പോകുകയും ചെയ്തു). ഇതു സംബന്ധിച്ച യാഥാര്‍ഥ്യം ഷഹാസ്, തന്നെ സമീപിച്ച മാധ്യമ പ്രവര്‍ത്തകരോടും പോലീസ് ഉദ്യോഗസ്ഥരോടും നേരിട്ട് പറയുകയും ചെയ്തിരുന്നു. മാത്രമല്ല ഇതുസംബന്ധിച്ച് ആലൂര്‍ മഹല്ലിലെ കൂട്ടായ്മയായ ബുസ്താനു റഹ്മ വാട്‌സപ്പ് ഗ്രൂപ്പില്‍ ഷഹാസ് തന്റെയും കുടുംബത്തിന്റെയും നിലപാട് പോസ്റ്റ് ചെയ്യുകയും ചെയ്തു. റിയാസിന്റെ (ഡാനിഷ്) അനിയന്റെ നിലപാടുകളില്‍ നിന്ന് തന്നെ റിയാസ് (ഡാനിഷ്) ആലൂര്‍ മഹല്ലിനെതിരെ പ്രചരിപ്പിക്കുന്നത് തീര്‍ത്തും അസത്യവും അസംബന്ധവുമായ കാര്യങ്ങളാണെന്ന് വ്യക്തമാണ്. വസ്തുതകളെ വളച്ചൊടിച്ച റിയാസിന്റെ (ഡാനിഷ്) സോഷ്യല്‍ മീഡിയ പോസ്റ്റ് മഹല്ലിനെയും മഹല്ല് നിവാസികളെയും പൊതുസമൂഹത്തിന് മുന്നില്‍ അവഹേളിക്കുന്നതാണ്.
തന്റെ ആശയങ്ങള്‍ മഹല്ലിലെ ബാക്കിയുള്ള ആളുകളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് റിയാസിന്റെ (ഡാനിഷ്)ഭാഗത്ത് നിന്ന് ഉïായിട്ടുള്ളത്. മഹല്ല് സംവിധാനത്തില്‍ നിര്‍ബന്ധമായും അംഗത്വമെടുക്കേïതില്ല. ആലൂര്‍ മഹല്ലില്‍ അഹ്ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പിന്തുടരാന്‍ താത്പര്യമുള്ള ആളുകള്‍ മാത്രമേ അംഗത്വമെടുക്കേïതുള്ളൂ. ഇത്തരത്തില്‍ ആലൂര്‍ മഹല്ലിന്റെ പരിധിയില്‍ താമസിക്കുന്നവരില്‍ ധാരാളം മുസ്‌ലിംകള്‍ ആലൂര്‍ മഹല്ലില്‍ അംഗത്വമെടുക്കാത്തവരായുï്.

ജൂത മത വിശ്വാസിയാണ് താനെന്ന് സോഷ്യല്‍മീഡിയയിലൂടെ തന്നെ പ്രചരിപ്പിച്ചിട്ടുള്ള റിയാസ് (ഡാനിഷ്) ഇസ്ലാമിക മത പ്രമാണങ്ങളെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. പബ്ലിസിറ്റിക്ക് വേïണ്‍ി ഇത്തരത്തില്‍ പല പോസ്റ്റുകളും ഇയാള്‍ സോഷ്യല്‍മീഡിയിലൂടെ പ്രചരിപ്പിച്ചിട്ടുïണ്‍്.ഇപ്പോള്‍ നടത്തിയ അസത്യ പ്രചരണത്തിനെതിരേ നിയമനടപടിയുമായി മുന്നോട്ട് പോകുവാനാണ് ഇന്നലെ (2019 ഫെബ്രുവരി 15 വെള്ളി) നടന്ന ആലൂര്‍ മഹല്ല് ജനറല്‍ ബോഡി യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചിട്ടുള്ളത്. ആര്‍ഭാട രഹിതമായ വിവാഹാഘോഷം എന്ന മഹല്ലിലെ മാതൃകാ പ്രവര്‍ത്തനം തുടരാനും ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. നിയമ നടപടികളുമായി മുന്നോട്ട് പോകുന്നതിനായി പ്രത്യേക സമിതിയേയും ജനറല്‍ ബോഡിയോഗം തെരഞ്ഞെടുത്തു.


(ഒപ്പ്)
ടി അസീസ്,
ആലൂര്‍ മഹല്ല് സെക്രട്ടറി