പ്രദേശത്തെ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള അഭിപ്രായവിത്യാസങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഞായറാഴ്ച്ച വൈകിട്ട് എതിര്‍ ഗ്രൂപ്പിനെ വെല്ലുവിളിച്ചുകൊണ്ട് മൊയിന്‍ മുഹമ്മദ് പത്താന്‍ പോസ്റ്റിടുകയായിരുന്നു

മുംബൈ: വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ടതിന് മഹാരാഷ്ട്രയില്‍ യുവാവിനെ വെട്ടിക്കൊന്നു. റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ ആയ മോയിന്‍ മുഹമ്മദ് പത്താന്‍ ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയോടെ ഔറങ്കബാദിലെ ഹര്‍സൂള്‍ ഏരിയയിലൈ ഫാത്തിമനഗറില്‍ 20ഓളം ആളുകള്‍ എത്തി വെട്ടിക്കൊല്ലുകയായിരുന്നു. 

പ്രദേശത്തെ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള അഭിപ്രായവിത്യാസങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഞായറാഴ്ച്ച വൈകിട്ട് എതിര്‍ ഗ്രൂപ്പിനെ വെല്ലുവിളിച്ചുകൊണ്ട് മൊയിന്‍ മുഹമ്മദ് പത്താന്‍ പോസ്റ്റിടുകയായിരുന്നു. ഇതില്‍ പ്രകോപിതരായി ആക്രമിക്കുന്നതിന് എത്തുകയായിരുന്നു. 

ആക്രമണത്തിന് തടയാന്‍ ശ്രമിച്ച ഇയാളുടെ മരുമകനുനേരെയും ആക്രമണമുണ്ടായി. ഇര്‍ഫാന്‍ ഷെയ്ക്ക് റഹീമിന് തലയ്ക്ക് സാരമായ പരിക്കുപറ്റിയിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇതിനോടകം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.