Asianet News MalayalamAsianet News Malayalam

ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചതിന് പെണ്‍കുട്ടിയുടെ പിതാവിനെ തല്ലിക്കൊന്നു

ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചതിന് പെണ്‍കുട്ടിയുടെ പിതാവിനെ ഏഴു പേരടങ്ങുന്ന സംഘം തല്ലിക്കൊന്നു. നാസിക്ക് ജില്ലയിലെ മാലെഗാവിൽ ശനിയാഴ്ച്ചയാണ് സംഭവ നടന്നത്. മാലെഗാവ് സ്വദേശി ആണ് കൊല്ലപ്പെട്ടത്. 2015 കൊല്ലപ്പെട്ടയാളുടെ മകളെ പ്രദേശത്തെ ഗുണ്ടയായ സെയ്യിദ്  സംഘവുംമാനഭംഗത്തിനിരയാക്കിയിരുന്നു.

Maharashtra Man killed for refusing to withdraw daughter's molestation case
Author
Maharashtra, First Published Sep 18, 2018, 11:59 PM IST

നാസിക്ക്: ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചതിന് പെണ്‍കുട്ടിയുടെ പിതാവിനെ ഏഴു പേരടങ്ങുന്ന സംഘം തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലെ മാലെഗാവിൽ ശനിയാഴ്ച്ചയാണ് സംഭവ നടന്നത്. മാലെഗാവ് സ്വദേശി ആണ് കൊല്ലപ്പെട്ടത്. 2015 കൊല്ലപ്പെട്ടയാളുടെ മകളെ പ്രദേശത്തെ ഗുണ്ടയായ സെയ്യിദ് സംഘവുംമാനഭംഗത്തിനിരയാക്കിയിരുന്നു.

തുടർന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി . കേസ് നിലവിൽ കോടതിയുടെ പരിഗണനയിലിരിക്കെയാണ് ശനിയാഴ്ച്ച സെയ്യിദും മറ്റു ആറു പേരും കേസ് പിൻവലിക്കണമെന്നാവിശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്യ തത്.എന്നാൽ കേസിൽ നിന്ന് പിൻമാറില്ലെന്ന് പിതാവ് വ്യക്തമാക്കിയതോടെ സംഘം ചേർന്ന് ഇവർ ഇയാളെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. കേസിൽ സെയ്യിദ് ഉൾപ്പെടെ നാലു പേരെ പൊലീസ് ഇന്ന് അറസ്റ്റു ചെയ്തു.മൂന്നു പേർക്കുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പവർടി പൊലീസ് അറിയിച്ചു. ഇവരിൽ നിന്നു നേരത്തെയും കുടുംബത്തിന് ഭീഷണി ഉണ്ടായിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്.

Follow Us:
Download App:
  • android
  • ios