വിവിധ ആരോണങ്ങളുടെ കുരുക്കില്‍പ്പെട്ട് മഹാരാഷ്‌ട്ര റവന്യൂമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഏകനാഥ് ഖഡ്സെ രാജിവെച്ചു. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമാമായുള്ള ടെലഫോണ്‍ സംഭാഷണ വിവാദത്തിനുപിറകെ, സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട തെളിവുകളും പുറത്തുവന്നതോടെയാണ് ഖഡ്സെ പ്രതിരോധത്തിലായത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിന്റെ വസതിയിയിലെത്തി ഖഡ്സെ രാജിക്കത്ത് നല്‍കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനത്തിന് സ്ഥലം അനുവദിക്കാന്‍ ഖഡ്സെയുടെ സഹായി മുപ്പത് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട് അറസ്റ്റിലായതും പൂനെയില്‍ വ്യവസായ മേഖലയില്‍ കുടുംബക്കാര്‍ക്കായി കുറഞ്ഞ വിലക്ക് വാങ്ങിയതുമാണ് ഗഡ്സെയ്‌ക്ക് വിനയായത്. ഗഡ്സെയുടെ രാജിയില്‍ പ്രതിഷേധിച്ച് മഹാരാഷ്‌ട്രയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം അരങ്ങേറി.