Asianet News MalayalamAsianet News Malayalam

ഉത്തര്‍പ്രദേശില്‍ ഗാന്ധി പ്രതിമയ്ക്ക് കാവി പൂശിയത് വിവാദമാകുന്നു

ഉത്തര്‍പ്രദേശിലെ സ​ർ​ക്കാ​ർ സ്​​കൂ​ളി​ൽ സ്​​ഥാ​പി​ച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് കാവിയടിച്ച സംഭവം വിവാദമാകുന്നു. ഷാഹ്ജന്‍പൂര്‍ ജില്ലയിലെ ബന്ദ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള  ഷഹ്ജഹന്‍പുരിലാണ് സംഭവം.

Mahatma Gandhi idol painted saffron in Shahjahanpur
Author
Uttar Pradesh, First Published Aug 4, 2018, 7:04 AM IST

ലഖ്നൗ: ഉത്തര്‍പ്രദേശിലെ സ​ർ​ക്കാ​ർ സ്​​കൂ​ളി​ൽ സ്​​ഥാ​പി​ച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് കാവിയടിച്ച സംഭവം വിവാദമാകുന്നു. ഷാഹ്ജന്‍പൂര്‍ ജില്ലയിലെ ബന്ദ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള  ഷഹ്ജഹന്‍പുരിലാണ് സംഭവം. പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് കോ​ൺ​ഗ്ര​സ്​ ആരോപിച്ചു.  കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെടുക്കണമെന്നും​ കോ​ൺ​ഗ്ര​സ്​ ആവശ്യപ്പെട്ടു.

പ്രതിമയ്ക്ക് കാവി പൂശിയ കാര്യം വ്യാഴാഴ്ചയാണ് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ‘ രാവിലെയാണ് ഞങ്ങള്‍ മാറ്റം കണ്ടത്. ഇത് പരിഹാസ്യമാണ്.’ 20 വര്‍ഷം മുമ്പ് സ്ഥാപിച്ചതാണ് ഈ പ്രതിമയെന്നാണ് റിപ്പോര്‍ട്ട്. പ്രതിമയിലെ ഊന്നുവടിയും കണ്ണടയും മാത്രമാണ് ഇപ്പോള്‍ കറുത്ത നിറത്തിലുള്ളത്. വെളുത്തവസ്ത്രങ്ങള്‍ ധരിച്ച നിലയിലുള്ള പ്രതിമയ്ക്കാണ് കാവി പൂശിയിരിക്കുന്നത്.

ഗ്രാമവാസിയായ സര്‍വേഷ് കുമാര്‍ പറഞ്ഞു. ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​ഷ​യ​ത്തി​ൽ ഒ​ളി​ച്ചു​ക​ളി​ക്കു​ന്ന​താ​യാ​ണെന്നാണ് കോണ്‍ഗ്രസിന്‍റെ​ ആ​രോ​പ​ണം. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് അഡീഷണല്‍ ഡി.എം ബച്ഛു സിങ് അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios