ദില്ലി: മഹാത്മാഗാന്ധിയുടെ ജാതി പറഞ്ഞുള്ള ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശം വിവാദമാകുന്നു. ഗാന്ധിജിയെ ബുദ്ധിമാനായ കച്ചവടക്കാരൻ എന്ന് അമിത് ഷാ വിശേഷിപ്പിച്ചതാണ് വിവാദമായത് പരാമ‍ർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ് രംഗത്ത് എത്തി

 ഛത്തീസ്ഗഢില്‍ ഒരു പ്രചാരണ റാലിയില്‍ സംസാരിക്കുമ്പോളാണ് അമിത് ഷാ വിവാദ പരാമർശം നടത്തിയത് .സ്വാതന്ത്ര്യസമരത്തിനുള്ള ഒരു ഉപാധിയായി മാത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രൂപീകരണം വ്യത്യസ്ത ആശയങ്ങളുള്ളവരുടെ ഒരു കൂട്ടം. അല്ലാതെ എന്തെങ്കിലും ആശയത്തിന്‍റെ പുറത്ത് രൂപീകരിച്ച പാര്‍ട്ടിയല്ല കോൺഗ്സ്സ് ഇതുകൊണ്ടാണ് സ്വാതന്ത്ര്യാനന്തരം പാര്‍ട്ടി പരിച്ചുവിടണമെന്ന് ഗാന്ധിജി മൂൻകൂട്ടി പറഞ്ഞതെന്നും ഗാന്ധിജി ബുദ്ധിമാനായ കച്ചവടക്കാരനായിരുന്നു എന്നും അമിത് പറഞ്ഞു.

സ്വാതന്ത്ര്യസമരത്തിനുള്ള ഒരു ഉപാധിയായി മാത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രൂപീകരണം, എന്തെങ്കിലും ആശയത്തിന്റെ പുറത്ത് രൂപീകരിച്ച പാര്‍ട്ടിയല്ല, ഗാന്ധിജി ബുദ്ധിമാനായ കച്ചവടക്കാരനായിരുന്നു 

 ഈ പരാമർശമാണ് ഇപ്പോൾ വിവാദമായത് ഇതോടെ പ്രതിഷേധവുമായി കോൺഗ്രസ്സ് രംഗത്ത് എത്തി.അമിതാഷായുടെ മാനസിക നിലയുടെ പ്രതിഫലനമാണ് പരാമർശത്തിലുള്ളത് എന്ന് കോൺഗ്രസ്സ് വക്താവ് രൺദീപ് സിംഗ് സുർജുവാല പറഞ്ഞു.ബിജെപിക്കും സംഘപരിവാറിനും ഗാന്ധിജിയോടുള്ള അവജ്ഞയുടെ ഉദാഹരണമാണ് ഈ പ്രസ്താവനയെന്ന് കോൺഗ്രസ്സ് നേതാവി ദിഗി വിജയ്സിംഗ് പ്രതികരിച്ചു