ദില്ല: പ്രമുഖ നിക്ഷേപകനും സ്റ്റാർട്ട് അപ്പ് വിദഗ്ധനുമായ മഹേഷ് മൂർത്തി ലൈംഗിക പീഡനക്കേസിൽ അറസ്റ്റിൽ. ദില്ലി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് മൂർത്തിയെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 25നാണ് യുവതി മൂർത്തിക്കെതിരെ പൊലീസിലും ദില്ലി വനിതാ കമ്മീഷനിലും പരാതി നൽകിയത്.
സമൂഹമാധ്യമമായ വാട്സാപ്പ് വഴി മഹേഷ് മൂർത്തി ലൈംഗിക അവഹേളനം നടത്തിയെന്നായിരുന്നു യുവതിയുടെ പരാതി. പിന്നീട് ഇതിന്റെ പേരിൽ മൂർത്തി ക്ഷമാപണം നടത്തിയെങ്കിലും വനിതാ കമ്മീഷൻ കടുത്ത നടപടി സ്വീകരിക്കുകയായിരുന്നു. പീഡന നിയമ പ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് മൂർത്തിക്കെതിരെ കേസ് എടുത്തെതെന്ന് പൊലീസ് അറിയിച്ചു. ഷെയർ മാർക്കറ്റ്, പരസ്യം എന്നീ മേഖലകളിൽ വിദഗ്ധനാണ് 52കാരനായ മഹേഷ് മൂർത്തി.
