Asianet News MalayalamAsianet News Malayalam

കൊല്‍ക്കത്തയില്‍ തിരക്കേറിയ പാലം തകര്‍ന്നുവീണു

മരണപ്പെട്ടവരുടെ എണ്ണം കൂടിയേക്കാം എന്നാണ് സൂചന. പരുക്കേറ്റ 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒട്ടേറെ വാഹനങ്ങൾ അവശിഷ്ടങ്ങള്‍ക്കടിയിൽ കുടങ്ങിക്കിടക്കുന്നു എന്നാണ് ദൃസാക്ഷികളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്

Majerhat Bridge Collapses In Kolkata, Many Feared Trapped
Author
Kolkata, First Published Sep 4, 2018, 6:09 PM IST

കൊൽക്കത്ത: കൊല്‍ക്കത്തയിലെ മജേർഹാത് പാലം തകര്‍ന്ന് വീണ് അഞ്ച് മരണം. മരണപ്പെട്ടവരുടെ എണ്ണം കൂടിയേക്കാം എന്നാണ് സൂചന. പരുക്കേറ്റ 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒട്ടേറെ വാഹനങ്ങൾ അവശിഷ്ടങ്ങള്‍ക്കടിയിൽ കുടങ്ങിക്കിടക്കുന്നു എന്നാണ് ദൃസാക്ഷികളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി വാഹനങ്ങൾ പാലത്തിന് മുകളിലുണ്ടായിരുന്നപ്പോഴാണ് വലിയ ശബ്ദത്തോടെ പാലത്തിന്‍റെ ഒരു ഭാഗം തകര്‍ന്നത്.

നാട്ടുകാരും പൊലീസും ദുരന്തനിവാരണ സേനയും ചേർന്നു രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വിവരമറിഞ്ഞ മുഖ്യമന്ത്രി മമത ബാനർജി ഉത്തര ബംഗാളിലെ പരിപാടികൾ റദ്ദാക്കി കൊൽക്കത്തയിലേക്കു തിരിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios