റമസാന്‍ വ്രതം രണ്ടാമത്തെ പത്തിലേക്ക് കടന്നതോടെ മക്കയിലും ഹറം പള്ളിയിലും തിരക്ക് കൂടി. ആഭ്യന്തര തീർത്ഥാടകർക്കൊപ്പം വിദേശ തീർത്ഥാടകരുടേയും എണ്ണത്തിൽ വൻ വർദ്ധനയുണ്ടായി.
പരിശുദ്ധ റമസാനില്‍ ഉംറ നിര്‍വഹിക്കാന്‍ എത്തുന്നവരുടെ തിരക്ക് മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഇത്തവണയും ദൃശ്യമാണ്. മക്കയിലെ ഹറം പള്ളിയും പരിസങ്ങളും വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. റമസാന്‍ രണ്ടാമത്തെ പത്തിലേക്ക് കടന്നതോടെ വിശ്വാസികളുടെ ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ആഭ്യന്തര തീര്‍ത്ഥാടകരെപ്പോലെ തന്നെ വിദേശ തീര്‍ത്ഥാടകരും ധാരാളം എത്തുന്നുണ്ട്.
മലയാളികള്‍ അടക്കമുള്ള ധാരാളം ഇന്ത്യക്കാരും ഉംറക്കായി എത്തുന്നു. ജിസിസി രാജ്യങ്ങളില്‍ നിന്ന് അനേകം പേരാണ് പുണ്യമാസത്തില്‍ ഉംറയ്ക്ക് എത്തുന്നത്. തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് പള്ളിയില്‍ തന്നെ തങ്ങുന്ന ഇഹ്തികാഫില്‍ മുഴുകിയിരിക്കുകയാണ്.
ഇപ്പോള്‍ നാല് നിലകളിലായാണ് വിശ്വാസികള്‍ കഅബയെ പ്രദക്ഷിണം ചെയ്യുന്നത്. മണിക്കൂറില്‍ ഒരു ലക്ഷത്തില്‍ അധികം പേര്‍ക്ക് ത്വവാഫ് ചെയ്യാനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്.
വിമാനത്താവളങ്ങളിലും മറ്റ് ഇടങ്ങളിലുമെല്ലാം തീര്‍ത്ഥാടകര്‍ക്കായി അധിക സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ഉംറ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചതോടെ അടിയന്തര സേന, ഹജ്ജ്-ഉംറ സേന എന്നിവയുടെ സഹായത്തോടെ ഹറമിനകത്തും പുറത്തും വഴികളിലും സേവനത്തിന് കൂടുതല്‍ പേരെ നിയോഗിച്ചിട്ടുണ്ട്.
