മലബാര്‍ സിമന്‍റ്സുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉണ്ടായ കേസുകള്‍ക്ക് പിന്നില്‍ കമ്പനിയുടെ അകത്തുള്ളവര്‍ ഉള്‍പെടുന്ന ഗൂഢാലോചനയാണെന്ന് എം ഡി കെ പത്മകുമാര്‍. കരിമ്പട്ടികയില്‍പ്പെട്ട വി എം രാധാകൃഷ്‍ണന്‍റെ ഫ്ലൈ ആഷ് വിതരണ കമ്പനിയെ പരിഗണിക്കാത്തതും തനിക്കെതിരെ രാധാകൃഷ്‍ണന്‍ ആരോപണം ഉന്നയിക്കാന്‍ കാരണമായിട്ടുണ്ടെന്നും കെ പത്മകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മലബാര്‍ സിമന്‍റ്സിലെ ചില ഉദ്യോഗസ്ഥരുള്‍പ്പെടുന്ന ഗൂഢാലോചനയാണ് ഇപ്പോഴത്തെ കേസുകള്‍ക്ക് പിന്നിലെന്ന് കെ പത്മകുമാ‍ര്‍ പറഞ്ഞു.

സിമന്‍റ് വിതരണത്തില്‍ തട്ടിപ്പ് നടത്തിയതിനെ തുട‍ര്‍ന്ന് ഡീലര്‍ഷിപ്പ് റദ്ദാക്കപ്പെട്ടവരാണ് വിതരണത്തില്‍ ക്രമക്കേടുണ്ടായെന്ന് ആരോപണം ഉന്നയിക്കുന്നത്. താന്‍ സുതാര്യമായാണ് കാര്യങ്ങള്‍ ചെയ്തത്. അതുകൊണ്ട് തന്നെ കേസുകളെ ഭയക്കുന്നില്ല. ഫ്ലൈ ആഷ് വിതരണകരാര്‍ ലഭിക്കാത്തത് ആകാം വി എം രാധാകൃഷ്‍ണന്‍റെ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും പത്മകുമാര്‍ പറഞ്ഞു.താന്‍ രാജിവേക്കണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ പത്മകുമാര്‍ സര്‍ക്കാരും ജനങ്ങളും തനിക്കൊപ്പമുണ്ടെന്നും വ്യക്തമാക്കി.