പാലക്കാട്: മലബാര്‍ സിമന്‍സ് അഴിമതികേസില്‍ വ്യവസായി വി.എം രാധാകൃഷ്ണന്‍ ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആ‍ര്‍. ഉടന്‍ രജിസ്ട്രര്‍ ചെയ്യും. ഹൈക്കോടതിയുടെ വിമര്‍ശനത്തിന്‍റെ പശ്ചാതലത്തിലാണ് എഫ്.ഐ.ആര്‍. തയ്യാറാക്കുന്നത്.മുന്‍ മന്ത്രി എളമരം കരീം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും അന്വേഷണം ഉണ്ടായേക്കും.

മലബാര്‍ സിമന്‍റ്സിന് അസംസ്കൃത വസ്തുക്കള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട നടന്ന ക്രമക്കേടിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിക്കുന്നത്. മലബാര്‍ സിമന്റ്സ് മുന്‍ എംഡി, എം,സുന്ദരമൂര്‍ത്തി, ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫ്, ആര്‍ക്ക് വുഡ് മെറ്റല്‍ എം.ഡി വി.എം രാധാകൃഷ്ണന്‍ ,ആര്‍ക്ക് വുഡ് മുന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ്. വടിവേലു എന്നിവര്‍ക്കൊപ്പം മലബാര്‍ സിമന്‍റ്സ് സിമന്റ്സ് നിലവിലെ എംഡി. കെ പത്മകുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി വേണുഗോപാല്‍ എന്നിവ‍ര്‍ക്കെതിരെയും അന്വേഷണമുണ്ടാകും.

നിലവിലെ ഇതില്‍ 6 പേര്‍ക്കെതിരെ നേരത്തെ വിജിലന്‍സ് ത്വരിതാന്വേഷണം നടത്തി റിപ്പോ‍ര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മലബാര്‍ സിമന്റ്സിന് അസംസകൃത വസ്തുക്കള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട 2.7 കോടിയുടെ ക്രമക്കേട് ഉണ്ടായെന്നായിരുന്നു പരാതി. വി.എം. രാധാകൃഷന്റെ കമ്പനിക്ക് വേണ്ടി ചട്ടവിരുദ്ധമായി കരാര്‍ നല്‍കുകായിരുന്നെന്നും പരാതി ഉയര്‍ന്നിരുന്നു. ഇടപാടുകളിലെ ക്രമക്കേടിനെ തുടര്‍ന്ന് 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കമ്പനിയുടെ ലാഭത്തില്‍ ഇടിവുണ്ടെയെന്നും ആരോപണം ഉയര്‍ന്നു. എന്നാല്‍ അത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നായിരുന്നു വി.എം, രാധാകൃഷ്ണന്റെ പ്രതികരണം.

മുന്‍വ്യവസായ മന്ത്രി എളമരം കരീമിനെതിരെയും ആരോപണമുയര്‍ന്ന പശ്ചാതലത്തില്‍ അതു സംബന്ധിച്ചും അന്വേഷണം ഉണ്ടായേക്കും.നേരത്തെ വിജിലന്‍സ് അന്വേഷിച്ചിട്ടും കേസെടുക്കാതത്തതിനെ തുര്‍ന്നായിരുന്നു പരാതിക്കാരനായ ജോയ് കൈതാരം വീണ്ടും റിവിഷന്‍ ഹര്‍ജി നല്‍കിയത്. 18 നകം എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്യാത്തപക്ഷം വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഡി.വൈ,എസ്.പി സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.