തൃശ്ശൂര്‍: ഗുരുവായൂരിലെ പാർത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്ത പോലെ കോടതി ആവശ്യപ്പെട്ടാൽ ഏത് ക്ഷേത്രവും ഏറ്റെടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഒ.കെ.വാസു. 

ആർഎസ്എസ് അല്ല ആര് എതിർത്താലും ക്ഷേത്രങ്ങൾ ഏറ്റെടുക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാര്‍ഥസാരഥി ക്ഷേത്രം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.