Asianet News MalayalamAsianet News Malayalam

മലബാർ മെഡിക്കൽ കോളേജ്; സുപ്രീംകോടതി ഇന്ന് ഉത്തരവ് പറഞ്ഞേക്കും

  • പ്രവേശനത്തില്‍ ക്രമക്കേടെന്ന് മേല്‍നോട്ടസമതി
  • സമിതിയെ സര്‍ക്കാരും പിന്തുണച്ചു
Malabar medical college Admission case in Supreme court

ദില്ലി: പ്രവേശനം റദ്ദാക്കിയതിനെതിരെ കോഴിക്കോട്ടെ മലബാർ മെഡിക്കൽ കോളേജിലെ 10 വിദ്യാർഥികൾ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്ന് ഉത്തരവ് പറഞ്ഞേക്കും. 2016-17 അധ്യയന വർഷം നടന്ന പ്രവേശനം ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് പ്രവേശന മേൽനോട്ട സമിതി പ്രവേശനം റദ്ദാക്കിയത്.

ഓണ്‍ ലൈനില്‍ അപേക്ഷ നൽകാത്ത വിദ്യാർഥികൾ മനേജുമെന്‍റുമായി ഒത്തു കളിച്ചാണ് പ്രവേശനം നേടിയതെന്നാണ് കമ്മറ്റിയുടെ വാദം. ഈ വാദത്തെ സംസ്ഥാന സർക്കാരും പിന്തുണച്ചിരുന്നു.

Follow Us:
Download App:
  • android
  • ios