അണക്കെട്ടിന് മുകളില്‍ വെളിച്ചം കൊണ്ട് മഴവില്ലും മേല്‍ക്കൂരയും തീര്‍ക്കുന്ന ബീമര്‍ ലൈറ്റ് ഷോ. കണ്ടും കേട്ടുമറിഞ്ഞ് സംസ്ഥാനത്തിന്റെ രണ്ടറ്റത്തു നിന്നും ആളുകളെത്തിയപ്പോള്‍ മലമ്പുഴ അണക്കെട്ട് സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറിച്ചത് പുതിയ റെക്കോര്‍ഡ്. കഴിഞ്ഞ തവണത്തേക്കാള്‍ 50 ശതമാനത്തിലധികം വരുമാന വര്‍ദ്ധന.
അവിട്ടം ദിനത്തിലാണ് കൂടുതല്‍ പേര്‍ മലമ്പുഴയിലെത്തിയത്. ആ ഒരൊറ്റ ദിവസം കിട്ടിയത് എട്ടു ലക്ഷം രൂപ. കര്‍ണാടകയിലും തമിഴ്‌നാട്ടിലും കാവേരി പ്രശ്‌നം കത്തിയതും മലമ്പുഴ തെരഞ്ഞെടുക്കാന്‍ സന്ദര്‍ശകരെ പ്രേരിപ്പിച്ചു.
ഈ ഓണ സീസണില്‍ ഒന്നര ലക്ഷം സന്ദര്‍ശകരാണ് മലമ്പുഴയിലെത്തിയത്. ലഭിച്ച വരുമാനം ഉപയോഗപ്പെടുത്തി കൂടുതല്‍ സൗകര്യങ്ങളൊരുക്കി സ്ഥിരമായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന സംവിധാനങ്ങളൊരുക്കാനാണ് ജലസേചന വകുപ്പ് അധികൃതരുടെ നീക്കം.
