50സെന്റീ മീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തി വെള്ളം പുറത്തുകളയുന്നത്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

ഇടുക്കി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി മലങ്കര അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു. 50സെന്റീ മീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തി വെള്ളം പുറത്തുകളയുന്നത്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു ഇടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. രാവിലെ എട്ട് മണിക്ക് ലഭിച്ച വിവരം അനുസരിച്ച് 2396.68 അടിയാണ് ഇടുക്കിയിലെ ഇപ്പോഴത്തെ ജലനിരപ്പ്. 2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. കഴിഞ്ഞ വര്‍ഷം ഇതേദിവസം 2326.76 അടി വെള്ളമായിരുന്നു ഉണ്ടായിരുന്നത്.