തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക്എകെജി സെന്ററിൽ ആണ് യോഗം. ഇടത് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നടക്കുന്ന ആദ്യത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രകടനം നടത്താനായില്ലെങ്കിൽ സർക്കാരിനും അത് മോശം പ്രതിച്ഛായയുണ്ടാക്കുമെന്നാണ് പാർട്ടി വിലയിരുത്തുന്നത് . 

ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് അഡ്വ. മുഹമ്മദ് റിയാസ്, കർഷകകസംഗം ജില്ലാ കമ്മിറ്റി അംഗം അ‍ഡ്വ.ടികെ റഷീദലി, മുൻ എംപി ടികെ ഹംസ, വികെ. അഷ്‌റഫ് തുടങ്ങിയ പേരുകളാണ് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നത്. ആരോഗ്യ പ്രശ്നമുള്ളതിനാൽ തന്നെ പരിഗണിക്കേണ്ടെന്നു ഹംസ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സ്വാതന്ത്രരെ ഇറക്കി ശക്തമായ മത്സരം നടത്താനും ആലോചനയുണ്ട്.അതേസമയം മദ്യ നയം ഇന്നത്തെ യോഗത്തിൽ ചർച്ചയാകില്ലെന്നാണ് അറിയുന്നത്.