നാടോടി കുഞ്ഞിന് വെട്ടേറ്റ സംഭവം: പ്രതി പിടിയില്‍
മലപ്പുറം: മഞ്ചേരിയില് നാടോടി ദമ്പതികളുടെ എട്ടുമാസം പ്രായമായ കുഞ്ഞിനെ വെട്ടിപ്പരിക്കേല്പ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. മഞ്ചേരി മേലാക്കം സ്വദേശി അയ്യൂബാണ് അറസ്റ്റിലായത്.സംഭവത്തിനുശേഷം ഒളിവില്പോയ പ്രതി അയ്യൂബിനെ ഇന്ന് പുലര്ച്ചെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ലഹരിക്കടിമയായ അയ്യൂബ് നിരവധി ക്രിമിനല് കേസുകളില് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെ വെട്ടേറ്റ് പരിക്കേറ്റ കുഞ്ഞിനേയും മാതാപിതാക്കളേയും മഞ്ചേരിയില് നിന്ന് കാണാതായി. മഞ്ചേരി മെഡിക്കല് കോളേജ് ആശുപത്രിയില് നിന്ന് കുട്ടിയുടെ പരിക്കേറ്റ കാലിന് തുന്നലിട്ടശേഷം മാതാപിതാക്കള് കുഞ്ഞിനേയും കൊണ്ടു പോവുകയയായിരുന്നു. തുടര് ചികിത്സയോ പരിചരണമോ കുഞ്ഞിനു കിട്ടിയിട്ടില്ല. പൊലീസും ചൈല്ഡ് ലൈൻ പ്രവര്ത്തകരും പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
കുഞ്ഞിനെ അക്രമിച്ച അയ്യൂബിനെ നാട്ടുകാരില് ചിലര് മര്ദ്ദിച്ചിരുന്നു. ഈ സംഭവത്തിലും കണ്ടാലറിയാവുന്ന പത്ത് പേര്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
