മതം രേഖപ്പെടുത്താത്ത ഒരു കുട്ടിയും ഇല്ലെന്ന് സ്കൂള്‍

First Published 29, Mar 2018, 3:20 PM IST
malappuram govt mappila school
Highlights
  • മലപ്പുറത്ത് നിന്ന് വീണ്ടും പരാതി

മലപ്പുറം: മതം രേഖപ്പെടുത്താത്തതായി ഒരു കുട്ടിയും ഇല്ലെന്ന് മലപ്പുറം കരിപ്പോള്‍ ഗവ.മാപ്പിള സ്കൂള്‍ അധികൃതര്‍. ഇവിടെ 209 കുട്ടികള്‍ മതം രേഖപ്പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരു കുട്ടിയും മതം രേഖപ്പെടുത്താത്തതായി ഇല്ലെന്ന് പിടിഎ.

അതേസമയം സര്‍ക്കാരിന്‍റെ  കണക്കില്‍ തെറ്റുകളെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ സ്കൂളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. റണാകുളംഅത്താണി അസീസി സ്കൂൾ, പെരുമ്പാവൂര്‍ ദാറുൾ ഇസ്ലാം സ്കൂള് എന്നിവിടങ്ങളിലെയും കണക്കുകളില്‍ പിശകെന്നാണ് അധികൃതര്‍ . സര്‍ക്കാര്‍ കണക്കില്‍ ദാറുൾ ഇസ്ലാമിലെ 171 കുട്ടികളും അസീസി സ്കൂളിൽ 261 കുട്ടികളും മതം പൂരിപ്പിച്ചില്ലെന്നാണ് കണക്ക്. എന്നാല്‍ രക്ഷിതാക്കൾ മത കോളം പൂരിപ്പിച്ചെന്ന് സ്കൂൾ പ്രിൻസിപ്പൽ പറയുന്നു. 

 

loader