സൗദി: ജിദ്ദയില്‍ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. മലപ്പുറം വാണിയമ്പലം സ്വദേശി കളത്തിങ്ങല്‍ ജുനൈദിനെക്കുറിച്ച് ഒരാഴ്ചയായി വിവരമൊന്നും ഇല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇരുപത്തിയേഴ് വയസുണ്ട്. ജോലിയുടെ ഭാഗമായി ജിദ്ദയില്‍ നിന്നും ജിസാനിലേക്ക് പുറപ്പെട്ട ജുനൈദ് പിന്നീട് ആരുമായും ബന്ധപ്പെട്ടിട്ടില്ല. നാല് വര്‍ഷമായി സൌദിയിലുള്ള ജുനൈദ് ആറു മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. മൊബൈല്‍ ഫോണ്‍ ഓഫ് ആണ്. ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0556739440 എന്ന നമ്പരില്‍ ബന്ധപ്പെടണം.