സാമൂഹ്യനീതി ജില്ലാ ഓഫീസർ തെസ്നി വൃദ്ധസദനത്തിലെത്തി തെളിവെടുക്കുകയാണ്

മലപ്പുറം: തവനൂര്‍ വൃദ്ധസദനത്തില്‍ രണ്ട് ദിവസത്തിനിടെ നാല് പേര്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് റിപ്പോര്‍ട്ട്. മരിച്ച നാലുപേരുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണം കാരണം വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാണെന്ന് കണ്ടെത്തിയത്. ഇതോടെ തുടര്‍അന്വേഷണം പൊലീസ് ഉപേക്ഷിച്ചു.

മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രാഥമിക അന്വേഷണത്തിനായി എസ് പി എത്തിയിരുന്നു. അസ്വാഭാവികത കണ്ടെത്തിയാല്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് എസ്പി അറിയിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ അസ്വാഭാവികത ഇല്ലെന്ന് കണ്ടെത്തിയതോടെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. 

അതേസമയം സാമൂഹ്യനീതി ജില്ലാ ഓഫീസർ തെസ്നി വൃദ്ധസദനത്തിലെത്തി തെളിവെടുക്കുകയാണ്.വൃദ്ധസദനത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ ചികിത്സാ സൗകര്യങ്ങള്‍ കുറവാണോ എന്നീ കാര്യങ്ങളാണ് പരിശോധിക്കുന്നത്.