എടവണ്ണ ജാമിഅ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയായിരുന്ന പടന്ന കൊട്ടയന്താറിലെ സഹീറിനെ ദൂരൂഹ സാഹചര്യത്തിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബലിപെരുന്നാളിന്റെ അവധി കഴിഞ്ഞ് സ്കൂളിലേക്ക് മടങ്ങിയിതായിരുന്നു സഹീർ

മലപ്പുറം: ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സഹീറിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. സഹോദരന്മാരോട് കുശലം പറഞ്ഞ് ഫോണ്‍ വെച്ച്‌ മണിക്കൂറുകള്‍ക്കകം വീട്ടുകാര്‍ക്ക് ലഭിച്ചത് മരണവാര്‍ത്തയായിരുന്നെന്നും ബന്ധുക്കൾ. അന്വേഷണം ആവശ്യപ്പെട്ട് സഹീറിന്റെ മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിക്കുകയാണ്.

എടവണ്ണ ജാമിഅ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയായിരുന്ന പടന്ന കൊട്ടയന്താറിലെ സഹീറിനെ ദൂരൂഹ സാഹചര്യത്തിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബലിപെരുന്നാളിന്റെ അവധി കഴിഞ്ഞ് സ്കൂളിലേക്ക് മടങ്ങിയിതായിരുന്നു സഹീർ.

അവധിക്ക് ശേഷം കോളെജിലേക്ക് പോയ സഹീർ മരണപ്പെട്ടതായി ഈ മാസം രണ്ടിന് വീട്ടിലേക്ക് ഫോൺ വരികയായിരുന്നു. സഹീർ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചതായാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. പൊലീസിനെ തെറ്റിദ്ധരിപ്പിച്ചോ ,പൊലീസുമായി ചേർന്നോ സ്ഥാപന അധികാരികൾ സംഭവം ആത്മഹത്യയാക്കിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

സ്ഥാപനത്തിലെ ഒരു വിദ്യാർഥി മരിച്ചിട്ട് സ്ഥാപന അധികാരികളോ ,അധ്യാപകരോ മൃതദേഹത്തെ അനുഗമിക്കുക പോലും ചെയ്യാത്തത് സംശയം ബലപ്പെടുത്തുന്നതായും ബന്ധുക്കൾ. സഹീറിന്റെ മാതാവ് മുഖ്യമന്ത്രിക്കും പൊലീസ് ,ചൈൽഡ് ലൈൻ അധികാരികൾക്കും പരാതി നൽകിട്ടുണ്ടെങ്കിലും അന്വേഷണത്തിൽ പുരോഗതി കൈവന്നിട്ടില്ലെന്നാണ് പരാതി. എടവണ്ണ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.