ഇരുപത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്

ദില്ലി: മലേഷ്യൻ മുൻ പ്രധാനമന്ത്രി നജീബ് റസാഖിനെ അഴിമതി വിരുദ്ധവിഭാഗം അറസ്റ്റുചെയ്തു. മലേഷ്യൻ വികസന ഫണ്ടിൽ നിന്നും വൻതുക തട്ടിയെന്ന കേസിലാണ് നജീബ് റസാഖിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. 

വൺ എംഡിബി ഫണ്ടിൽ നിന്നും 450 കോടി ഡോളറിന്‍റെ തിരിമറി നടത്തിയെന്നാണ് ആരോപണം. ഇതിൽ എഴുപത് കോടി ഡോളർ നജീബിന്റെ സ്വകാര്യ അക്കൗണ്ടുകളിലേക്കെത്തിയെന്നാണ് കേസ്. ആരോപണങ്ങൾ നജീബ് നിഷേധിച്ചു. ഇരുപത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് നജീബിന് മേൽ ചുമത്തിയതെന്നാണ് റിപ്പോർട്ട്.