ഭാര്യ രാധികയും മക്കളായ ഗോകുല്‍, ഭാഗ്യ, ഭാവ്‌ലി, മാധവ് എന്നിവരും സുഹൃത്തുക്കളും രാജ്യസഭാ സന്ദര്‍ശക ഗാലറിയില്‍ സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷ്യം വഹിച്ചത്. മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയവരുടെ സാന്നിധ്യവും സത്യപ്രതിജ്ഞ ചടങ്ങില്‍ സുരേഷ് ഗോപി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തിരക്ക് കാരണം ഇവര്‍ എത്തിയില്ല.

അതേ സമയം മമ്മൂട്ടി സുരേഷ് ഗോപിയെ വിളിച്ചിരുന്നു, ആശംസ നേര്‍ന്ന മമ്മൂട്ടി, ഉപദേശവും നല്‍കി. രാജ്യസഭാംഗമാകുന്ന ഉടനെ വന്‍ പ്രഖ്യാപനങ്ങളൊന്നും നടത്തിയേക്കരുത് എന്നാണ് മമ്മൂട്ടി ഉപദേശിച്ചത്. എംപിക്കു പരിമിതികളുണ്ടെന്നു മനസ്സിലാക്കണമെന്നും മമ്മൂട്ടി പറഞ്ഞു. എന്നാല്‍ സാധാരണ എംപിമാരെപ്പോലെതന്നെ നാമനിര്‍ദേശം ചെയ്യപ്പെടുന്ന എംപിമാര്‍ക്കും പ്രതിവര്‍ഷം രണ്ടു കോടി രൂപയുടെ ഫണ്ടുണ്ടെന്ന കാര്യവും മമ്മൂട്ടിയെ സുരേഷ് ഗോപി ബോധ്യപ്പെടുത്തി. 

വിദേശത്തുള്ള മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച് സുരേഷ് ഗോപിക്ക് ആശംസ നേര്‍ന്നു, സംസാരത്തിനിടെ 'കണ്‍ഗ്രാറ്റ്‌സ്', 'ഡു വെല്‍' എന്നു പലവട്ടം പറഞ്ഞ് മോഹന്‍ലാല്‍ ആവേശത്തിലായിരുന്നു. തനിക്ക് എംപി സ്ഥാനം കിട്ടിയാലുണ്ടാകുന്ന അത്ര തന്നെ സന്തോഷമാണു സുരേഷ് ഗോപിയുടെ സ്ഥാനലബ്ദിക്കുമെന്നു മോഹന്‍ലാല്‍ പറഞ്ഞു.