07:19 AM (IST) Jun 26

Malayalam News Live:മാസപ്പടി കേസ് - ഇഡി അന്വേഷണം പിണറായി സർക്കാരിലേക്കും; വീണ ടിയുടെ മൂന്നാം ഘട്ട ചോദ്യം ചെയ്യൽ ഉടൻ

മാസപ്പടി കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം പിണറായി സർക്കാരിലേക്കും. എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് സിഎംആർഎല്ലിന് കിട്ടിയ സഹായങ്ങൾ ഇഡി അന്വേഷിക്കും.

Read Full Story
07:13 AM (IST) Jun 26

Malayalam News Live:അയോധ്യ സംഭാവന തിരിമറി - `കാണിക്ക എണ്ണിയവർ സ്ഥിരമായി പണം മോഷ്ടിച്ച് കടത്തി'; നിർണായക കണ്ടെത്തലുമായി പൊലീസ്, അന്വേഷണം എസ്ബിഐ നിയോഗിച്ച ജീവനക്കാരിലേക്കും

കാണിക്ക എണ്ണിയവർ സ്ഥിരമായി പണം മോഷ്ടിച്ച് കടത്തിയെന്നും സിസിടിവി ദൃശ്യങ്ങളിൽ ഇതിന് വ്യക്തമായ തെളിവുണ്ടെന്നും പൊലീസ് അറിയിച്ചു.പണം കൈകാര്യം ചെയ്യാൻ എസ്ബിഐ നിയോഗിച്ച സ്വകാര്യ ഏജൻസിലെ ജീവനക്കാരുടെ പങ്കും അന്വേഷിച്ചു വരികയാണ്.

Read Full Story
06:23 AM (IST) Jun 26

Malayalam News Live:തെരഞ്ഞെടുപ്പ് തോൽവിയിൽ വിശദ ചർച്ച; സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്ന്

കേരളത്തിലെ തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായ നേതൃത്ത്വത്തിന് ആണെന്നാണ് സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തൽ. എന്നാൽ ചില പിബി അം​ഗങ്ങൾ ഇതിൽ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരുന്നു. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനെതിരെയും പിബിയിൽ എതിർപ്പുകൾ ഉയർന്നിരുന്നു.

Read Full Story
06:22 AM (IST) Jun 26

Malayalam News Live:നഗരസഭയിലെ കൈയാങ്കളി; ഇരു വിഭാഗത്തിനെതിരെയും കേസെടുത്ത് പൊലീസ്, സുഗതന്‍റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് റിലേ സമരം ഇന്നും തുടരും

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷത്തിൽ ഇരു വിഭാഗത്തിനെതിരെയും കേസെടുത്ത് പൊലീസ്. എൽഡിഎഫ് കൗൺസിലറുടെ പരാതിയിൽ മേയർക്കും ഡെപ്യൂട്ടി മേയർക്കും എതിരെയും ബിജെപി കൗണ്‍സിലറുടെ പരാതിയിൽ എസ് പി ദീപക് അടക്കം അഞ്ച് പേർക്കെതിരെയും കേസെടുത്തു.

Read Full Story
05:58 AM (IST) Jun 26

Malayalam News Live:ഐഎസ്ആർഓ കേന്ദ്രങ്ങൾക്ക് പുതിയ നേതൃത്വം; ഡോ. യു പി രാജീവ് പുതിയ വിഎസ്എസ്‍സി ഡയറക്ടർ, എൻ ജയൻ എൽപിഎസ്‍സ‍ി മേധാവി

തിരുവനന്തപുരം വിക്രംസാരാഭായ് സ്പേസ് സെന്ററിലും ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിലും പുതിയ സ്ഥിരം മേധാവിമാരെ നിയമിച്ചു. ഡോ.യു പി രാജീവാണ് വിഎസ്എസ്‍സിയുടെ പുതിയ മേധാവി. എൽപിഎസ്‍സ‍ിയിൽ എൻ ജയനാണ് ഡയറക്ടർ സ്ഥാനം.

Read Full Story
05:43 AM (IST) Jun 26

Malayalam News Live:ഹോർമുസിലെ നാവികാരെ പുറത്തെത്തിക്കുന്ന ദൗത്യം നിർത്തിവെച്ച് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ; തീരുമാനം കപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെ

ഹോർമുസിലെ നാവികരെ പുറത്തെത്തിക്കുന്ന ദൗത്യം നിർത്തിയെന്ന് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ. കപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. നിശ്ചയിച്ച റൂട്ടിലൂടെ കപ്പലുകൾ പോകണമെന്നും മറിച്ചായാൽ സുരക്ഷാ ഗ്യാരണ്ടി ഉണ്ടാകില്ലെന്നും ഇറാൻ അറിയിച്ചു.

Read Full Story
05:30 AM (IST) Jun 26

Malayalam News Live:മാസപ്പടി കേസ്: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും; മൂന്നാം ഘട്ട ചോദ്യം ചെയ്യൽ അടുത്തയാഴ്ച

മാസപ്പടി കേസിൽ വീണ ടിയെ ഇഡി വീണ്ടും വിളിപ്പിക്കും. മൂന്നാം ഘട്ട ചോദ്യം ചെയ്യൽ അടുത്തയാഴ്ച നടക്കും. കരിമണൽ കമ്പനിക്ക് പിണറായി വിജയനുമായി ബന്ധമുണ്ടോ എന്നതിലടക്കം ഇന്നലത്തെ ചോദ്യം ചെയ്യലിൽ വീണയോട് ഇഡി വ്യക്തത തേടി.

Read Full Story