ആലുവ മഹിളാലയം പാലത്തിനടുത്ത് പുഴയിൽ തിരച്ചിൽ നടത്തുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അങ്കമാലി സ്വദേശി ശ്രീജിത്തിന്റെ മൃതദേഹമാണിത്. സ്വകാര്യ കമ്പനിയിലെ ഡ്രൈവറായ ഇയാളെ ഇന്നലെ മുതൽ കാണാതായിരുന്നു.
ആലുവയിൽ കാണാതായ യുവാവിനായുള്ള തെരച്ചിലിനിടയിൽ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി
തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം ഉത്സവമാക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഓണം നിറവിന്റെ കൂടി ആഘോഷമാണ്. കാണം വിറ്റും ഓണമുണ്ണണം എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കാനാണ് മലയാളിയുടെ ഉത്രാടപ്പാച്ചിൽ. സമൃദ്ധിയുടെ ഉത്സവം, സന്തോഷത്തിന്റെ ഉത്സവം, ഒത്തുചേരലിന്റെ ആഘോഷം. എല്ലാം പാരമ്യത്തിലെത്തുന്നത് തിരുവോണത്തിന്. അതെല്ലാം യാഥാർത്ഥ്യമാക്കാനുള്ള പാച്ചിലാണ് ഉത്രാടത്തിന്.
Malayalam News Live :ആലുവയിൽ കാണാതായ യുവാവിനായുള്ള തെരച്ചിലിനിടയിൽ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി
Malayalam News Live :ആധാർ കാർഡ് വാങ്ങാൻ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി; ജയിൽ ചാടിയ പ്രതിയെ തിരിച്ചറിയാതെ പൊലീസ്
ആധാർ കാർഡ് വാങ്ങാനാണ് താൻ എത്തിയതെന്ന് പ്രതി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് പറഞ്ഞെങ്കിലും, ജയിൽ ചാടിയ ആളാണ് ഇയാളെന്ന് തിരിച്ചറിയാൻ പൊലീസിനായില്ല.
Malayalam News Live :നിലപാടിനുവേണ്ടി സ്ഥാനം രാജിവെച്ചവർ തന്നെപോലെ ആരുണ്ട്?, വിമർശിക്കുന്നവർക്ക് തന്നെ പോലെ മത്സരിക്കാൻ കഴിയുമോ?; വെല്ലുവിളിച്ച് പിവി അൻവർ
ബേപ്പൂരിലെ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് പിവി അൻവർ ഫേസ്ബുക്കിലൂടെ പ്രതികരണവുമായി രംഗത്തെത്തി. നിലപാടിനുവേണ്ടി സ്ഥാനം രാജിവെച്ച തന്നെപ്പോലെ ആരുണ്ടെന്നും വിമർശിക്കുന്നവർക്ക് മത്സരിക്കാൻ കഴിയുമോ എന്നും അൻവർ ചോദിച്ചു
Malayalam News Live :നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി; മൂന്നു കുട്ടികൾക്ക് പരിക്ക്, മൂന്നു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക്. റാലിയിൽ പങ്കെടുത്തിരുന്ന മൂന്നു കുട്ടികൾക്കാണ് പരിക്കേറ്റത്
Malayalam News Live :വഖഫ് വിഷയത്തിൽ കളവും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്നു; ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സുന്നിനേതാക്കൾ
ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സുന്നിനേതാക്കൾ രംഗത്ത്. വഖഫ് ബോർഡ് പുന സംഘടന വിഷയത്തിൽ കളവും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്ന ഉമ്മർ ഫൈസി മുക്കത്തെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു
Malayalam News Live :മദ്യലഹരിയിൽ കാർ നിയന്ത്രണം വിട്ട് സ്കൂട്ടറുകളിലിടിച്ച് അപകടം; യുവതിക്കും കുട്ടികൾക്കും പരിക്ക്, ഡ്രൈവർ കസ്റ്റഡിയിൽ
അപകടത്തിൽ സ്കൂട്ടറിൽ ഉണ്ടായിരുന്ന യുവതിക്കും ഒരു കുട്ടിക്കും കാറിനുള്ളിലുണ്ടായിരുന്ന മറ്റൊരു കുട്ടിക്കുമാണ് പരിക്കേറ്റത്. കാറിലുണ്ടായിരുന്ന കുട്ടിയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Malayalam News Live :കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിൽ; കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി എൻഎച്ച്എഐ
കണ്ണൂർ എളയാവൂരിൽ ദേശീയ പാത നിർമാണ മേഖലയിൽ സംരക്ഷണ ഭിത്തി തകർന്ന് വീണ്ടും മണ്ണിടിച്ചിലുണ്ടായി. മണ്ണുപാളി വഴുതിമാറുന്ന പ്രതിഭാസമാണ് ഇതിന് കാരണമെന്ന് എൻഎച്ച്എഐ പ്രാഥമിക റിപ്പോർട്ട് നൽകി.
Malayalam News Live :അങ്കമാലിയിൽ വൻ അഗ്നിബാധ; തൊഴിലാളികൾ പുറത്തേക്ക് ഓടി, തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി കടയുടെ ഗോഡൗണിൽ ആണ് തീപിടിത്തം ഉണ്ടായത്
Malayalam News Live :ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ഒറ്റപ്പാലം വരോട് ഷാപ്പും പടിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷാപ്പുപടി പള്ളത്ത് വീട്ടിൽ ബാലസുബ്രഹ്മണ്യനാണ് മരിച്ചത്.
Malayalam News Live :മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി
രാജ്യത്തിനകത്ത് തന്നെ മിസൈൽ സംവിധാനങ്ങളുടെ നിർമ്മാണം സാധ്യമാക്കുക വഴി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും പ്രതിരോധ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുമാണ് കേന്ദ്ര സർക്കാർ ഈ നിർണായക തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.
Malayalam News Live :ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുലും ഖാർഗെയും
ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം കാരണം പിന്നാക്ക വിഭാഗങ്ങൾക്ക് ഗുണം കിട്ടില്ലെന്നാണ് കോൺഗ്രസിൻ്റെ വിമർശനം. നിലവിലെ ചോദ്യാവലിയിൽ കൃത്യമായ ജാതി രേഖപ്പെടുത്താനാകില്ല
Malayalam News Live :മലബാറിനെ തഴയുന്നു; പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി
ഡിവിഷൻ തന്നെ വിഭജിക്കുന്നത് മലബാറിന്റെ വികസനത്തിന് കനത്ത തിരിച്ചടിയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയുടെ മറ്റൊരു ഉദാഹരണമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഔദ്യോഗികമായി കത്തയക്കുകയും ചെയ്തു.
Malayalam News Live :ഇത്തവണ മഴയോണം; മധ്യ, വടക്കൻ കേരളത്തിൽ മഴ കനക്കും, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യ, വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്.
Malayalam News Live :അമ്പലത്തില്‍ പോകുന്നതിനിടെ ഡിജെ, ശബ്ദം താങ്ങാനായില്ല; നെഞ്ചുവേദനയെ തുടർന്ന് യുവതി മരിച്ചു
ട്രാക്ടർ ട്രോളിയിൽ ഘടിപ്പിച്ചിരുന്ന ഡി.ജെ സിസ്റ്റത്തിൽ നിന്നുള്ള അമിത ശബ്ദത്തെത്തുടർന്ന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയായ യുവതി ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചു
Malayalam News Live :ബലാത്സംഗക്കേസിൽ തെഹൽക്ക മുൻ എഡിറ്റർക്ക് തിരിച്ചടി; രണ്ടാഴ്ചക്കുള്ളിൽ തരുൺ തേജ്പാൽ കീഴടങ്ങണം
ബലാത്സംക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ് പാലിന് തിരിച്ചടി. രണ്ടാഴ്ചക്കുള്ളിൽ കീഴടങ്ങാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. തരുണിന്റെ ഹർജി സുപ്രീംകോടതി തള്ളുകയായിരുന്നു.
Malayalam News Live :പിവി അൻവർ ഉയർത്തിയ വിഷയങ്ങൾ യുഡിഎഫ് വിജയത്തിന് കാരണമായി; അൻവറിനെ പിന്തുണച്ച് കരാട്ട് റസാഖ്
ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ പിവി അൻവറിനെ പിന്തുണച്ച് കരാട്ട് റസാഖ്. ബേപ്പൂരിൽ കാലുവാരിയെങ്കിൽ അംഗീകരിക്കാൻ ആകാത്ത പ്രവർത്തിയാണെന്നും പിവി അൻവർ ഉയർത്തിയ വിഷയങ്ങൾ യുഡിഎഫ് വിജയത്തിന് കാരണമായെന്നും കാരാട്ട് റസാഖ്
Malayalam News Live :കുടുംബത്തിന് നാണക്കേടുണ്ടാക്കി; തെലങ്കാനയിൽ പെൺകുട്ടിയെ കാമുകൻ കൊലപ്പെടുത്തി, നിർദ്ദേശം നൽകിയത് പിതാവ്
തെലങ്കാനയിൽ സ്വന്തം മകളെ കൊലപ്പെടുത്താൻ കാമുകന് നിർദ്ദേശം നൽകി പിതാവ്. കുടുംബത്തിന് നാണക്കേടുണ്ടാക്കി എന്ന് ആരോപിച്ചാണ് കാമുകനായ ടെക്കിയോട് മകളെ കൊലപ്പെടുത്താൻ പിതാവ് ആവശ്യപ്പെട്ടത്
Malayalam News Live :അതിരുകൾ ഭേദിച്ച സ്നേഹം, ജോലിക്കാരിക്ക് ഹിന്ദു ആചാര പ്രകാരം അന്ത്യ കര്‍മം; വീട്ടിൽ ചടങ്ങ് നടത്തി ഓര്‍ത്തഡോക്സ് സഭ വൈദികൻ
ആരുമില്ലാത്ത വീട്ടുജോലിക്കാരിക്ക് ഹൈന്ദവ ആചാര പ്രകാരം അന്ത്യകര്‍മ്മങ്ങൾ നടത്തി വൈദികൻ. എറണാകുളം ചോറ്റാനിക്കര ഓണശ്ശേരിൽ ഫാ. ഒ ജെ ജേക്കബാണ് അതിരുകൾ ഭേദിച്ച മാനവിക സന്ദേശം കൈമാറിയത്.
Malayalam News Live :അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം; സുരക്ഷാ ഏജൻസികൾക്ക് അമിത് ഷായുടെ കർശന നിർദേശം
അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുകയും നിയമാനുസൃത നടപടികളിലൂടെ നാടുകടത്തുകയും ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിവിധ ഏജൻസികൾക്ക് നിർദേശം നൽകി. ദേശീയ സുരക്ഷാ നടപടികൾ ചർച്ച ചെയ്യാൻ ദില്ലിയിൽ നടക്കുന്ന സമ്മേളനത്തിലാണ് നിർണായക നിർദേശങ്ങൾ നൽകിയത്.
Malayalam News Live :വൈദ്യുതി ബിൽ ഇനി സമയം നോക്കി! പകൽ കുറഞ്ഞ നിരക്ക്, രാത്രിയിൽ ഉയർന്ന നിരക്ക്; അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് പുറത്ത്
അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ. 2024 വരെ കെഎസ്ഇബിക്കുണ്ടായ നഷ്ടം ഉപഭോക്താക്കളിൽ നിന്ന് 2027 മുതൽ തിരിച്ചു പിടിക്കാനും നിര്‍ദേശമുണ്ട്.