ഐ.ഐ.ടിയിലെ ഓഷ്യൻ എൻജിനീയറിങ് അവസാനവർഷ വിദ്യാർഥിയാണ് ഷഹൽ. രാവിലെ ഷഹലിന്റെ സുഹൃത്ത് ഹോസ്റ്റൽമുറിയുടെ കതക് തട്ടിയപ്പോൾ ആളനക്കം കേൾക്കാത്തതിനെത്തുടർന്ന് ഹോസ്റ്റല്‍ വാര്‍ഡനായ  രഘുറാം റെഡ്ഡിയെ അറിയിച്ചു. 

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാർഥിയെ ഹോസ്റ്റലിൽ മരിച്ചനിലയിൽ. മലപ്പുറം, മഞ്ചേരി കോർമാത്ത്‌ ഷാജഹാന്റെ (ഷാജി) മകൻ ഷഹൽ കോർമാത്ത് (23) ആണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. ശനിയാഴ്ച രാവിലെ കാമ്പസിനകത്തുള്ള യമുന ഹോസ്റ്റലിലെ മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഐ.ഐ.ടിയിലെ ഓഷ്യൻ എൻജിനീയറിങ് അവസാനവർഷ വിദ്യാർഥിയാണ് ഷഹൽ. രാവിലെ ഷഹലിന്റെ സുഹൃത്ത് ഹോസ്റ്റൽമുറിയുടെ കതക് തട്ടിയപ്പോൾ ആളനക്കം കേൾക്കാത്തതിനെത്തുടർന്ന് ഹോസ്റ്റല്‍ വാര്‍ഡനായ രഘുറാം റെഡ്ഡിയെ അറിയിച്ചു. രഘുറാം റെഡ്ഡി കോട്ടൂർപുരം പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് മുറി തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ഷഹലിനെ കണ്ടെത്തിയത്. അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.