Asianet News MalayalamAsianet News Malayalam

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ പേജിൽ മലയാളികളുടെ പൊങ്കാല

യാതൊരു കാരണവശാലും ജലനിരപ്പ് കുറയ്ക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് പളനി സ്വാമി. സുപ്രീംകോടതി നിർ‌ദ്ദേശിച്ചിട്ടും 142 അടി ജലനിരപ്പ് നിലനിർത്തി ഡാം അപകടകരമല്ല എന്ന് തെളിയിക്കാനുള്ള സാഹസത്തിലാണ് തമിഴ്നാട് സർക്കാർ. 

malayalee posted hate comments on edappady palani swamis official Facebook page
Author
Tamil Nadu, First Published Aug 17, 2018, 12:22 PM IST

തമിഴ്നാട്: മുല്ലപ്പരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയിൽ നിന്ന് 139 ആയി കുറയ്ക്കാൻ തയ്യാറാകാത്ത തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ അസഭ്യപൊങ്കാല. യാതൊരു കാരണവശാലും ജലനിരപ്പ് കുറയ്ക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് പളനി സ്വാമി. സുപ്രീംകോടതി നിർ‌ദ്ദേശിച്ചിട്ടും ഇവർ അം​​ഗീകരിക്കാൻ തയ്യാറാകുന്നില്ല. 142 അടി ജലനിരപ്പ് നിലനിർത്തി ഡാം അപകടകരമല്ല എന്ന് തെളിയിക്കാനുള്ള സാഹസത്തിലാണ് തമിഴ്നാട് സർക്കാർ. ഈ സാഹചര്യത്തിലാണ് പളനി സ്വാമിയുടെ പേജിൽ മലയാളികൾ രോഷാകുലരാകുന്നത്.

കേരളത്തിന്റെ നെഞ്ചിൽ കത്തിയിറക്കി കളിക്കുന്നത് നല്ലതിനല്ല എന്ന താക്കീതും മലയാളികൾ കമന്റിലൂടെ നൽകുന്നുണ്ട്. ഒപ്പം കേരളത്തിൽ പ്രളയം മൂലം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലാണ് കമന്റുകളെല്ലാം. ആയിരത്തിലധികം കമന്റുകൾ പോസ്റ്റ് ചെയ്തിരിക്കുന്നതിൽ വളരെ കുറച്ച് പേർ മാത്രമാണ് തമിഴ് ഉപയോ​ഗിച്ചിരിക്കുന്നത്. മിക്ക പോസ്റ്റുകൾക്ക് താഴെയും പൊങ്കാല അഭിഷേകം തന്നെയാണ് മലയാളികൾ നടത്തിയിരിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios