ഹെലികോപ്റ്റര്‍ തകര്‍ന്ന് കാണാതായവരില്‍ മലയാളിയും, ഒരു മൃതദേഹം കണ്ടെത്തി

First Published 13, Jan 2018, 3:11 PM IST
malayali among missing officials in copter crash
Highlights

മുംബൈ: ഏഴ് ഒഎന്‍ജിസി ജീവനക്കാരുമായി മുംബൈ തീരത്ത് നിന്ന് കാണാതായ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടതായി റിപ്പോര്‍ട്ട്. കടലില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. ഉൾക്കടലിൽ ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. മുംബൈയിൽ കാണാതായ ഹെലികോപ്ടറിൽ ഒരു മലയാളിയും . അപകടത്തിൽപ്പെട്ടത് കോതമംഗലം സ്വദേശി ജോസ് ആന്റണി . ഒഎൻജിസിയിൽ ഡെപ്യൂട്ടി ജനറൽ മാനേജരാണ് ജോസ്. 


മുംബൈ തീരത്ത് നിന്ന് 30 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായതെന്ന് എയർ ട്രാഫിക് കൺട്രോൾ (എടിസി) വിഭാഗം അറിയിച്ചു. രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡിൽനിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്.  ഏകദേശം 10.58ന് ഒഎൻജിസിയുടെ നോർത്ത് ഫീൽഡിൽ എത്തിച്ചേരേണ്ടതായിരുന്നു ഹെലികോപ്റ്റര്‍.

loader