റിഫയിലെ ഫ്ളാറ്റിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു

മനാമ: ബന്ധുക്കളായ രണ്ട് മലയാളി ഡോക്ടര്‍മാരെ ഫ്‌ളാറ്റില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പത്തനംതിട്ട എരുമേലി സ്വദേശി ഡോ. ഇബ്രാഹിം റാവുത്തര്‍ (34), തിരുവല്ലം പായിപ്പാട് സ്വദേശി ഡോ. ഷംലീന മുഹമ്മദ് സലിം (34) എന്നിവരാണ് മരിച്ചത്. ബഹ്‌റൈനിലെ ഒരു പ്രമുഖ ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇവര്‍.

ഇബ്രാഹിമിന്റെ ഭാര്യാ സഹോദരന്റെ ഭാര്യയാണ് ഷംലീന. ഇബ്രാഹിം താമസിക്കുന്ന റിഫയിലെ ഫ്‌ളാറ്റിലായിരുന്നു ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ സല്‍മാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

രണ്ട് ദിവസമായി ഇവരെ കാണാനില്ലായിരുന്നുവെന്നും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്നും ബഹ്‌റൈനിലുള്ള ഇവരുടെ ബന്ധുക്കള്‍ അറിയിച്ചു.