തിരുവനന്തപുരം: മലയാളി പെണ്‍കുട്ടികളെ മനുഷ്യ ബോംബായി വരെ ഉപയോഗിക്കുന്നുണ്ടെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ. പെണ്‍കുട്ടികളെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു. പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റുന്നതിനൊപ്പം കേരളത്തില്‍ മനുഷ്യക്കടത്തും നടക്കുന്നുണ്ടെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ആരോപിച്ചു. മതംമാറ്റവുമായി ബന്ധപ്പെട്ട് ലഭിച്ച പതിനൊന്ന് പരാതികള്‍ ഡിജിപിക്ക് കൈമാറിയെന്നും രേഖ ശര്‍മ തിരുവനന്തപുരത്ത് പറഞ്ഞു.