പരപ്പന്‍പൊയില്‍ ജീനാന്‍തൊടുകയില്‍ മുഹമ്മദ് നഹാസിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്
കോഴിക്കോട് താമരശ്ശേരി സ്വദേശിയെ ബഹ്റൈനിൽ കൊല്ലപ്പെട്ട നിലയില് കണ്ടെത്തി. പരപ്പന്പൊയില് ജീനാന്തൊടുകയില് മുഹമ്മദ് നഹാസിനെയാണ് ബഹ്റൈനിലെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെയാണ് പരപ്പന്പൊയില് ജീനാല്തൊടുകയില് അബ്ദുള്ളക്കുട്ടിയുടെ മകന് മുഹമ്മദ് നഹാസ് മരിച്ച വിവരം നാട്ടില് അറിഞ്ഞത്. ബഹ്റൈനിലെ താമസ സ്ഥലത്ത് കൈകാലുകള് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. തലയ്ക്ക് അടിയേറ്റതിന്റെ പാടുകളുമുണ്ട്. നഹാസിനെ ഫോണില് ബന്ധപ്പെടാന് ശ്രമിച്ചെങ്കിലും വിഫലമായതിനെ തുടര്ന്ന് സുഹൃത്തുക്കള് താമസ സ്ഥലത്ത് എത്തിയപ്പോഴാണ് മുറിയില് മരിച്ച നിലയില് കണ്ടെത്തിയത്.
നേരത്തെ ഖത്തറിലായിരുന്ന നഹാസ് മൂന്ന് വര്ഷം മുമ്പാണ് ബഹ്റൈനിലേക്ക് പോയത്. ഇവിടെ ഡ്രൈവറായിരുന്ന ഇദ്ദേഹം നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു.
സല്മാനിയ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നടപടികള് പൂര്ത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.
