ചെന്നൈ: നാല് ദിവസം മുൻപ് കാണാതായ മലയാളി യുവതി വീട്ടിൽ തിരിച്ചെത്തി. മോഡലും സംവിധായകയുമായ ഗാനം നായരെ വെള്ളിയാഴ്ചയാണ് ജോലിയ്ക്ക് പോകുന്ന വഴി കാണാതായത്. രാത്രി വൈകിയും യുവതി തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

ഗാനത്തെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കൾ ഓൺലൈൻ ക്യാംപൈൻ തുടങ്ങുകയും ചെയ്തു. എന്നാൽ ഇന്ന് ഉച്ചയോടെ വീട്ടിലേയ്ക്ക് വിളിച്ച യുവതി വൈകിട്ടോതെ താൻ വീട്ടിലെത്തുമെന്ന് അറിയിയ്ക്കുകയായിരുന്നു. വിഷാദരോഗം മൂലമാണ് യുവതി നാടു വിട്ടതെന്നും ബന്ധുക്കൾ പരാതി പിൻവലിച്ചുവെന്നും പൊലീസ് അറിയിച്ചു.