ഫുജൈറ:യുഎഇയിലെ ഫുജൈറയില്‍ കനത്തമഴതുടരുകയാണ്. കനത്ത മഴയില്‍ നദ്ഹ വാദിയില്‍ ഒഴുക്കില്‍പ്പെട്ട മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി.എറണാകുളം പിറവം സ്വദേശി ആല്‍ബര്‍ട്ടിനെയാണ് കാണാതായത്. ആല്‍ബര്‍ട്ടിനൊപ്പം വാദിയില്‍ കുളിക്കാനെത്തിയ ഒന്‍പത് കുട്ടികള്‍ രക്ഷപെട്ടു. അബുദാബി പൊലീസിന്‍റെ നേതൃത്വത്തില്‍ ഹെലികോപ്റ്ററില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.