ജയ്‌പൂര്‍: രാജസ്ഥാനിലെ ജയ്‌പൂരില്‍ മലയാളി വിദ്യാര്‍ത്ഥി സഹപാഠികളുടെ മര്‍ദ്ദനമേറ്റ്‌ മരിച്ച കേസില്‍ നിയമവിദ്യാര്‍ത്ഥി അറസ്റ്റില്‍. അമിറ്റ്‌ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി ഗുന്‍ചിത്‌ തനൂജ അറസ്റ്റിലായത്‌. മധ്യപ്രദേശ്‌ സ്വദേശിയായ ഗുന്‍ചിത്‌ നിയമ വിദ്യാര്‍ത്ഥിയാണ്‌. കഴിഞ്ഞ ശിനിയാഴ്‌ചയാണ്‌ അമിറ്റ്‌ സര്‍വ്വകലാശാലയില്‍ രണ്ടാം വര്‍ഷ എംബിഎ വിദ്യാര്‍ത്ഥിയായ സ്റ്റാന്‍ലി ബൈന്നി മര്‍ദ്ദനമേറ്റ് മരിച്ചത്‌.