ഈറോഡ്: തമിഴ്‌നാട് ഈറോഡില്‍ സ്വകാര്യ കോളേജില്‍ മലയാളി വിദ്യാര്‍ത്ഥകള്‍ ആക്രമണത്തിന് ഇരകളായി. പരിക്കേറ്റ നാല് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. മലപ്പുറം, നിലമ്പൂര്‍ സ്വദേശികളാണ് ആക്രമണത്തിന് ഇരകളായത്. വ്യക്തി വൈരഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.