ചൊവ്വാഴ്ചയാണ് ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ 2.30-നാണ് അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും ദുരന്തവാർത്ത ബന്ധുക്കൾ അറിഞ്ഞത്. ചെങ്ങന്നൂരിലെ എൻജിനിയറിംഗ് കോളജിൽ സഹപാഠികളായിരുന്ന ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്
തലശേരി: സെല്‍ഫിയെടുക്കാനുള്ള ശ്രമത്തില്‍ അമേരിക്കയില്‍ മലയാളി യുവ ദമ്പതികള്‍ കൊക്കയിൽ വീണു മരിച്ചു. കതിരൂര്‍ ശ്രേയസ് ആശുപത്രി ഉടമ ഡോ. എം.വി.വിശ്വനാഥന്-ഡോ.സുഹാസിനി ദമ്പതികളുടെ മകന് ബാവുക്കം വീട്ടില്‍ വിഷ്ണു (29) ഭാര്യ മീനാക്ഷി (29) എന്നിവരാണ് മരിച്ചത്. കോട്ടയം യൂണിയൻ ക്ലബിനു സമീപത്തെ രാമമൂർത്തി-ചിത്ര ദമ്പതികളുടെ മകളാണ് മീനാക്ഷി.
ചൊവ്വാഴ്ചയാണ് ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ 2.30-നാണ് അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും ദുരന്തവാർത്ത ബന്ധുക്കൾ അറിഞ്ഞത്. ചെങ്ങന്നൂരിലെ എൻജിനിയറിംഗ് കോളജിൽ സഹപാഠികളായിരുന്ന ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇരുവരും ട്രക്കിംഗ് നടത്തുന്നതിനിടയില്‍ മലമുകളില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.
മൃതദേഹത്തില്‍ നിന്നും ലഭിച്ച ഡ്രൈവിംഗ് ലൈസന്‍സില്‍ നിന്നാണ് മരിച്ചവര്‍ ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞത്. സോഫ്റ്റ്വെയർ എൻജിനിയറായ വിഷ്ണു ബുധനാഴ്ച ഓഫീസിലെത്തിയിരുന്നില്ല. സഹപ്രവര്‍ത്തകര്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് മരണവിവരം അറിഞ്ഞത്. വിഷ്ണുവിന്റെ സഹോദരന് ജിഷ്ണു ഓസ്ട്രലിയയിലെ മെല്‍ബണിലാണ്.
