മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഗിറ്റാറിസ്റ്റ് മാല്‍കം യങ് അന്തരിച്ചു. ഏറെ നാളായി മറവി രോഗത്തോട് മല്ലടിച്ചാണ് 64 കാരനായ മാല്‍കം യങ് മരണത്തിന് കീഴടങ്ങിയത്. എസി/ഡിസി എന്ന മ്യൂസിക് ട്രൂപ്പിന്‍റെ സ്ഥാപകരിലൊരാളാണ് മാല്‍കം. ഗിറ്റാറുകൊണ്ട് സിഡ്നിയെ കയ്യിലെടുത്ത മാല്‍ക്കം തന്‍റെ സഹോദരങ്ങളായ അന്തരിച്ച പൊഡ്യൂസര്‍ ജോര്‍ജ് യങ്, ഗിറ്റാറിസ്റ്റ് ആംഗസ് എന്നിവര്‍ക്കൊപ്പമാണ് വേദിയെ ഇളക്കി മറിച്ചിരുന്നത്.

ബാക്ക് ഇന്‍ ബ്ലാക്ക്, ഹൈവേ റ്റു ഹെല്‍, യു ഷൂക്ക് മി ആള്‍ നൈറ്റ് എന്നിവയാണ് എസി / ഡിസിയുടെ പ്രശസ്ത ആല്‍ബങ്ങള്‍. ഗാനരചയിതാവ്, ഗിറ്റാറിസ്റ്റ്, പെര്‍ഫോര്‍മര്‍, പ്രൊഡ്യൂസര്‍, ദാര്‍ശനികന്‍ എന്നീ നിലകളിലും നിരവധി പേര്‍ക്ക് പ്രചോദനമായിരുന്നു മാല്‍ക്കം.

 2014 ലാണ് മാല്‍ക്കമിന് മറവി രോഗം ബാധിച്ചതായി കുടുംബം സ്ഥിരീകരിച്ചത്. 1953 ല്‍ സ്കോട്ട്ലാന്‍റിലെ ഗ്ലാസ്ഗോവിലാണ് മാല്‍കം ജനിച്ചത്. അദ്ദേഹത്തിന്‍റെ 10ആം വയസ്സിയാലിരുന്നു കുടുംബം ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്.