പറന്നു പോകുന്ന വിമാനം വീണു കത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ വൈറലാകുന്നു. മാള്‍ട്ടയിലെ വിമാനാപകടത്തിന്‍റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാറിലെ ഡാഷ്‌ബോര്‍ഡ് ക്യാമറയിലാണ് ലോറന്റ് അസോപര്‍ദി എന്നയാള്‍ ഞെട്ടിക്കുന്ന ഈ വീഡിയോ പകര്‍ത്തിയത്.

യാത്രക്കിടെ വെറുതെ പകര്‍ത്തുകയായിരുന്ന വീഡിയോയിലാണ് മാള്‍ട്ടയിലെ വിമാന ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ യാദൃശ്ചികമായി പതിഞ്ഞത്. വിമാനം കത്തുന്നതിന്റെ തൊട്ടു മുന്‍പുള്ള നിമിഷങ്ങളും വീഡിയോയിലുണ്ട്.

ചെറിയ യാത്രവിമാനമാണ് മാള്‍ട്ടയില്‍ തകര്‍ന്ന് വീണ് കത്തിയത്. വിമാനത്തിലെ യാത്രക്കാരായ അഞ്ചു പേരും മരിച്ചു. ഫ്രഞ്ച് സ്വദേശികളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാള്‍ട്ട രാജ്യാന്തര വിമാനത്താവളത്തില്‍ പ്രദേശികസമയം രാവിലെ 7.20 നാണ് അപകടം. ലോറന്റിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ദൃശ്യം വൈറലാകുകയാണ്. വീഡിയോ കാണാം.