രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കുമിടയില്‍ ബാവുല്‍ ഗായകരുമൊത്ത് ഗാനമാലപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 

കൊല്‍ക്കത്ത: രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കുമിടയില്‍ ബാവുല്‍ ഗായകരുമൊത്ത് ഗാനമാലപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വ്യാഴാഴ്ച നടന്ന ബംഗാള്‍ ആഗോള വ്യാപാര ഉച്ചകോടിയിലാണ് സംഘഗാനത്തില്‍ പങ്കുചേര്‍ന്ന് മമതാ ബാനര്‍ജി ശ്രദ്ധ നേടിയത്. മുകേഷ് അംബാനി, സജ്ജന്‍ ജിൻഡാല്‍ അടക്കമുള്ള പ്രമുഖ വ്യവസായികള്‍ പങ്കെടുത്ത ഉച്ചകോടിയില്‍ ഉള്‍പ്പെടുത്തിയിരുന്ന കലാപരിപാടികളില്‍ ബാവുല്‍ഗാനവും ഉണ്ടായിരുന്നു. ഈ വേദിയിലാണേ സംസ്ഥാന മുഖ്യമന്ത്രി കൈയടി വാങ്ങിയത്. 

കുങ്കുമവര്‍ണത്തിലുള്ള വസ്ത്രം ധരിച്ച് ഏക് താരയുമായി വേദിയിലെത്തിയ ഗായകസംഘത്തിനൊപ്പമാണ് വെള്ള കോട്ടണ്‍ സാരിയുടുത്ത് ഏക് താരയുമായി മമതയെത്തിയത്. ബംഗാളി കവി ദ്വിജേന്ദ്രലാല്‍ റായിയുടെ "ധോനോ ധാന്നേ പുഷ്‌പേ ഭോരാ" എന്ന ദേശഭക്തി ഗാനമാണ് സംഘത്തിനൊപ്പം മമത ആലപിച്ചത്. 

Scroll to load tweet…

കവിതയെഴുത്തിലും ചിത്രമെഴുത്തിലും നേരത്തെ കലാരംഗത്തെ തന്‍റെ പ്രതിഭ തെളിയിച്ച വ്യക്തിയാണ് മമതാ ബാനര്‍ജി. മമതാ ബാവുല്‍ ഗായകരുമൊത്ത് ഗാനമാലപിക്കുന്ന വീഡിയോയും ശേദ്ധ നേടുന്നു. 2019 ഓടെ എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണം അവസാനിക്കുമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയില്‍ മമത പറഞ്ഞു.